ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഇ​പി​ഡി​എം സെ​ൻ​സ​റി പാ​ർ​ക്ക്
Friday, November 8, 2019 1:05 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ​പി​ഡി​എം സെ​ൻ​സ​റി പാ​ർ​ക്കൊ​രു​ങ്ങു​ന്നു.

സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റും​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സെ​ൻ​സ​റി പാ​ർ​ക്ക്. സ്പ​ർ​ശ​നം, മ​ണം, കാ​ഴ്ച, കേ​ൾ​വി തു​ട​ങ്ങി​യ ഇ​ന്ദ്രി​യ അ​നു​ഭ​വ​ങ്ങ​ളെ ഉ​ണ​ർ​ത്തു​വാ​നും പ​രി​പോ​ഷി​പ്പി​ക്കു​വാ​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും വി​ധ​മു​ള്ള സെ​ൻ​സ​റി ഗാ​ർ​ഡ​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി​ട്ടാ​ണ് ഇ​പി​ഡി​എം ഫ്ളോ​ർ സം​വി​ധാ​ന​വു​മാ​യി സെ​ൻ​സ​റി​ക് പാ​ർ​ക്ക് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

4880 സ്ക്വ​യ​ർ ഫീ​റ്റി​ൽ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 56 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം. തൃ​ശൂ​ർ കോ​സ്റ്റ് ഫോ​ർ​ഡാ​ണ് പാ​ർ​ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ഴെ വീ​ണാ​ലും കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക് പ​റ്റാ​തി​രി​ക്കാ​ൻ പൂ​ർ​ണ​മാ​യും ഇ​പി​ഡി​എം സി​ന്ത​റ്റി​ക് റ​ബ​ർ ഫ്ലോ​റിം​ഗാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ഴെ വീ​ണാ​ൽ പ​രി​ക്ക് പ​റ്റും എ​ന്ന പേ​ടി​യി​ല്ലാ​തെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാം. ക​ളി​ക​ളി​ലൂ​ടെ ഐ​ന്ദ്രി​യ പോ​രാ​യ്മ​ക​ളെ മ​റി​ക​ട​ക്കാ​ൻ ഓ​രോ കു​ട്ടി​ക്കും ക​ഴി​യു​ന്നു എ​ന്ന​താ​ണ് ഇ​പി​ഡി​എം സെ​ൻ​സ​റി പാ​ർ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത. ക​ളി​ക​ളോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ഏ​ഴ് ഐ​ന്ദ്രി​യ ക​ഴി​വു​ക​ളെ​ക്കൂ​ടി ഉ​ണ​ർ​ത്തു​ന്ന രീ​തി​യി​ൽ പാ​ർ​ക്കി​ലെ റൈ​ഡു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. റോ​ക്കി​ംഗ് ബോ​ട്ട്, റൈ​ൻ വീ​ൽ, സീ ​സോ, എ ​ടു ബി ​ക്ലൈ​ന്പ​ർ, പ്ലേ ​ഗ്രൗ​ണ്ട് ക്ലൈ​ന്പ​ർ തു​ട​ങ്ങി​യ ആ​ക്ടി​വി​റ്റി റൈ​ഡു​ക​ളാ​ണ് പാ​ർ​ക്കി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​രോ തെ​റാ​പ്പി ചി​കി​ത്സ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പാ​ർ​ക്കി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും.

വീ​ൽ ചെ​യ​റി​ലി​രു​ന്നും കു​ട്ടി​ക​ൾ​ക്ക് റൈ​ഡു​ക​ൾ പ​രി​ച​യ​പ്പെ​ടാ​വു​ന്ന രീ​തി​യി​ലാ​ണ് പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി പ​രി​ച​ര​ണ രം​ഗ​ത്തു പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് വ​രു​ന്ന എ​ൻ​ഐ​പി​എം​ആ​ർ സെ​ൻ​സ​റി പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാട​ നം പ​ത്തി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് ആ​രോ​ഗ്യ സാ​മൂ​ഹ്യ നീ​തി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ നി​ർ​വ​ഹി​ക്കും. പ്ര​ഫ.​കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. ഉ​ച്ച​ക്ക് ര​ണ്ടി​ന് ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി കു​ട്ടി​ക​ളി​ലെ ഇ​ന്ദ്രി​യ സം​യോ​ജ​ന പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ് അ​ച്ചു രാ​ജു എ​ബ്ര​ഹാം ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സെ​ടു​ക്കും. എ​ൻ​ഐ​പി​എം​ആ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​ബി. മു​ഹ​മ്മ​ദ് അ​ഷീ​ൽ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി. ​ച​ന്ദ്ര​ബാ​ബു ന​ന്ദി​യും പ​റ​യും.