പു​തി​യ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കൽ: കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം
Saturday, November 9, 2019 12:57 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൗ​ണ്‍​സി​ൽ യോ​ഗം ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു. ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് അ​ജ​ണ്ട പാ​സാ​യ​താ​യി പ്ര​ഖ്യാ​പി​ച്ച് ചെ​യ​ർ​പേ​ഴ്സ​ണ്‍ കൗ​ണ്‍​സി​ൽ യോ​ഗം പി​രി​ച്ചു​വി​ട്ടു.
ഒ​ക്ടോ​ബ​ർ 18നു ​ചേ​ർ​ന്ന കൗ​ണ്‍​സ​ലി​ന്‍റെ തീ​രു​മാ​നം വാ​യി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ന്‍റെ ആ​വ​ശ്യം ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ നി​രാ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച​ത്. നേ​ര​ത്തെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ത്തി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ഭേ​ദ​ഗ​തി​ക​ളോ​ടെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും കാ​ല​ഹ​ര​ണ​പ്പെ​ട്ട പ​ഴ​യ ഡി​ടി​പി സ്കീം ​റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ, ഈ ​വി​ഷ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ ചെ​യ​ർ​പേ​ഴ്സ​ണ്‍ യോ​ഗം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ 16 അം​ഗ​ങ്ങ​ളും സ്വ​ത​ന്ത്രന്മാ​രാ​യ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി.​മാ​ർ​ട്ടി​നും ബി​ജെ​പി അം​ഗം കെ.​എം.​ഹ​രി​നാ​രാ​യ​ണ​നും ഉ​ൾ​പ്പെ​ടെ 19 പേ​ർ വി​യോ​ജ​ന കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​പ​ക്ഷം വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ചെ​യ​ർ​പേ​ഴ്സ​ണ്‍ അം​ഗീ​ക​രി​ച്ചി​രു​ന​നി​ല്ല. ഈ ​വി​ഷ​യ​മാ​ണ് പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ യോ​ഗ​ത്തി​ൽ ചോ​ദ്യം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​നി​നു മ​റു​പ​ടി ന​ൽ​കാ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​യാ​റാ​യി​ല്ല.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷാം​ഗം ആ​ലീ​സ് ഷി​ബു കൗ​ണ്‍​സി​ലി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തീ​രു​മാ​ന​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​എ​ൾ പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തി​നെ​തി​രെ ബ​ഹ​ളം വെ​ച്ച​തോ​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം മൂ​ത്തു. നി​ര​വ​ധി അ​പാ​ക​ത​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ പ​ല​ത​വ​ണ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​യ്ക്ക് വ​ന്നെ​ങ്കി​ലും വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്കു​വേ​ണ്ടി മാ​റ്റി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. ചാ​ല​ക്കു​ടി​യു​ടെ വ​രും​കാ​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​റെ അ​ത്യാ​വ​ശ്യ​മാ​യ​തും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​മാ​യ കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് ച​ർ​ച്ച​ക​ൾ ഒ​ന്നും ന​ട​ത്താ​തെ ക​ര​ട് അം​ഗീ​ക​രി​ച്ച​താ​യി അ​റി​യി​ച്ച് കൗ​ണ്‍​സി​ൽ പി​രി​ച്ചു​വി​ട്ട​ത്.
ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ർ​ക്ക് ന​ൽ​കേ​ണ്ട​തി​നു പ​ക​രം അ​തേ​പ​ടി അം​ഗീ​ക​രി​ച്ച് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ജ​ന​വി​രു​ദ്ധ​വും ചാ​ല​ക്കു​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. റീ​ജി​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി.
നേ​ര​ത്തെ പ​ഴ​യ ഡി​ടി​പി സ്കീം ​റ​ദ്ദു​ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന സ്വ​ത​ന്ത്രന്മാ​രെ സ​ർ​ക്കാ​രി​ൽ​നി​ന്നും ഒ​രു ഉ​ത്ത​ര​വ് കാ​ണി​ച്ച് ഭ​ര​ണ​ക​ക്ഷി നി​ശ​ബ്ദ​രാ​ക്കി.