ഫ്രെ​യിം​സ് രാ​ജ്യ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള സം​ഘ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, November 9, 2019 12:59 AM IST
അ​ന്ന​നാ​ട് : ഫ്രെ​യിം​സ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ 29 വ​രെ അ​ന്ന​നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് രാ​ജ്യ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ സം​ഘ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​കെ. ആ​ർ സു​മേ​ഷ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, അ​ന്ന​നാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല,കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റി​സ് ഓ​ഫ് ഇ​ന്ത്യ, എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ന​ട​ക്കു​ക.
വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ആറ് ഫീ​ച്ച​ർ സി​നി​മ​ക​ളും മൂന്ന് ഹൃ​സ്വ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ഫി​ലിം സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള​വ​ർ നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ പ്ര​ത്യേ​ക അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. മേ​ള​യു​ടെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും.
ച​ട​ങ്ങി​ൽ അ​ന്ന​നാ​ട് വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​എ​ൻ ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷൈ​ൻ അ​വ​രേ​ഷ്, സി.​ഡി. പോ​ൾ​സ​ണ്‍, ജി​നേ​ഷ് അ​ബ്ര​ഹാം, ഗി​രി​ജ ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.