കോ​ൾ​കൃ​ഷി​ക്കാ​രു​ടെ ആ​ശ​ങ്ക മ​ന്ത്രി ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു
Saturday, November 9, 2019 1:01 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ക​രി​ച്ചാ​ൽ പാ​ലം നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് കോ​ൾ​കൃ​ഷി​ക്കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി​രു​ന്ന ബ​ണ്ട് നി​ർ​മാ​ണ അ​വ​ഗ​ണ​ന​യ്ക്ക് പ​രി​ഹാ​ര​മാ​യി. മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ഹാ​ര​മാ​യ​ത്. ബ​ണ്ട് നി​ർ​മാ​ണ​ത്തി​നു​ള്ള മ​ണ്ണ് പാ​ലം നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ നീ​ക്കം ചെ​യ്ത​തി​നാ​ലാ​ണ് കോ​ൾ​കൃ​ഷി​ക്കാ​ർ​ക്ക് വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ ബ​ണ്ട് നി​ർ​മി​ക്കു​വാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. ച​മ്മ​ന്നൂ​ർ​ത്താ​ഴം, പാ​റ​കു​ഴി, പ​രൂ​ർ, ചെ​റു​വ​ള്ളി​ക്ക​ട​വ്, കാ​ട്ട​കാ​ന്പാ​ൽ തെ​ക്ക​ൻ കോ​ൾ എ​ന്നീ കോ​ളു​ക​ളി​ലെ കൃ​ഷി​ക്കാ​ർ​ക്കാ​ണ് ബ​ണ്ട് നി​ർ​മാ​ണം മു​ട​ങ്ങി​യ​തി​നാ​ൽ കൃ​ഷി​യി​റ​ക്കാ​ൻ വെ​ള്ളം പ​ന്പു​ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം കോ​ൾ​കൃ​ഷി സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി​യു​മാ​യി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി. ഇ​തേ​ത്തുട​ർ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നേ​രി​ട്ട് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ബ​ണ്ട് നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ആ​ശ​ങ്ക നീ​ങ്ങി​യ​ത്.