കോ​യ​ന്പ​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Monday, January 27, 2020 11:37 PM IST
കു​ന്നം​കു​ളം: കോ​യ​ന്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ന്നം​കു​ളം മ​ര​ത്തം​കോ​ട് കു​ടം​ബാം​ഗം മ​രി​ച്ചു. കോ​യ​ന്പ​ത്തൂ​ർ കൂ​ത്തൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ബി​ന്‍റെ മ​ക​ൻ നി​തി​നാ​ണ് (24) മ​രി​ച്ച​ത്.

ഞായറാഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ സാ​യി​ബാ​ബ റോ​ഡി​ൽ ഹോം ​സ​യ​ൻ​സ് കോ​ള​ജി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. നി​തി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ നി​തി​ൻ മ​രി​ച്ചു. തൃ​ശൂ​രി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ൽ നി​പ്രോ ക​ന്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു നി​തി​ൻ. മ​ര​ത്തം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ നി​ധി​ന്‍റെ കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി കോ​യ​ന്പ​ത്തൂ​രി​ലാ​ണ് താ​മ​സം.

മൃ​ത​ദേ​ഹം ഇ​ന്നലെരാ​വി​ലെ 11.30 ന് ​പ​ഴ​ഞ്ഞി സ​ഭാ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. അ​മ്മ: ലി​സി.​ സ​ഹോ​ദ​രി: നീ​തു.