ഡോ.​ പ്രീ​തി നാ​യ​ര്‍​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കാ​ന്‍ ആ​യി​ര​ങ്ങ​ളെ​ത്തി
Tuesday, February 25, 2020 12:53 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പലും മൈ​ക്രോ ബ​യോ​ള​ജി മേ​ധാ​വി​യു​മാ​യ ഡോ.​പ്രീ​തി നാ​യ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ള്‍.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, പാ​രാ​മെ​ഡി​ക്ക​ല്‍, ദ​ന്ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ന​ഴ്‌​സു​മാ​ര്‍, ഡോ​ക്ട​ര്‍​മാ​ര്‍, ജീ​വ​ന​ക്കാ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ലു​മ്നി അ​ക്കാ​ദ​മി​ക് ഹാ​ളി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വച്ച​പ്പോ​ള്‍ അ​ന്ത്യാ​ ഞ്ജി​യ​ര്‍​പ്പിക്കാ​നെ​ത്തി​യ​ത്.
ആ​രോ​ഗ്യ​ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മോ​ഹ​ന​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ റെ​ജി​ന, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പൽ എ​ ന്നി​വ​ര്‍ അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡോ. ​പ്രീ​തി​നാ​യ​ര്‍(62) ഹൃദയാഘാതത്തെ തുടർന്നു നി​ര്യാ​ത​യാ​യ​ത്. സം​സ്‌​കാ​രം ന​ട​ത്തി.