എ​ഐ​വൈ​എ​ഫ് ടോൾപ്ലാസ ഉ​പ​രോ​ധി​ച്ചു; ക​ള​ക്ട​ർ ഇ​ട​പെ​ട്ട് പിരിവ് നിർത്തിവപ്പിച്ചു
Tuesday, March 24, 2020 11:33 PM IST
പാ​ലി​യേ​ക്ക​ര: ടോ​ൾ പ്ലാ​സ ഓ​ഫീ​സ് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു, ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ട് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
എ​ഐ​വൈ​എ​ഫ് പു​തു​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധം. രാ​വി​ലെ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ ടോ​ൾ ബൂ​ത്തു​ക​ൾ തു​റ​ന്നു​വി​ട്ടു. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ടോ​ൾ പ്ലാ​സ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പ്ര​തി​ഷേ​ധം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ടോ​ൾ​ക​ന്പ​നി പി​രി​വ് നി​ർ​ത്തി​വച്ചു.
ടോ​ൾ പി​രി​വ് നി​ർ​ത്തി​വെ​ക്കു​ന്ന​തു വ​രെ സ​മ​രം ന​ട​ത്തു​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ. പി​ന്നീ​ട് ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നെത്തു​ട​ർ​ന്ന് ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​ച്ച വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി ക​ള​ക്ട​ർ ത​ന്നെ സ​മ​ര​ക്കാ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​യ​ത്.