വാ​ഹ​ന പ​രി​ശോ​ധ​ന; ആ​റു പേ​ർ​ക്കെ​തി​രെ കേ​സ്
Tuesday, March 24, 2020 11:38 PM IST
പു​തു​ക്കാ​ട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ക​റ​ങ്ങി​ന​ട​ന്ന ആ​റു പേ​ർ​ക്കെ​തി​രെ പു​തു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ലി​യേ​ക്ക​ര​യി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബൈ​ക്കു​ക​ളി​ലും കാ​റി​ലും യാ​ത്ര ചെ​യ്ത​വ​രാ​ണു പി​ടി​യി​ലാ​യ​ത്.
ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും നി​ര​ത്തി​ലി​റ​ങ്ങി പൊ​തു​ജ​നം പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തി​നും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും കു​ടും​ബ​മാ​യി ആ​ശ​ങ്ക​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ക​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലി​യേ​ക്ക​ര​യി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണു നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും നി​ര​ത്തി​ലി​റ​ങ്ങി​യ​വ​രെ ക​ണ്ട​ത്. ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥി​തി​യി​ലും കാ​ര്യ​ഗൗ​ര​വം മ​ന​സി​ലാ​ക്കാ​ത്ത ഇ​ത്ത​ര​ക്കാ​രെ ഇ​നി​യും എ​ങ്ങ​നെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.