സാ​നി​റ്റൈ​സ​ർ നി​ർ​മിച്ചു ന​ൽ​കി
Tuesday, March 24, 2020 11:46 PM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ഡി​വൈഎ​ഫ്ഐ വെ​ള്ളി​ ക്കു​ള​ങ്ങ​ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ക​ൾ ആ​ണു​വി​മു​ക്ത​മാ​ക്കാ​ൻ സാ​നി​റ്റൈ​സ​ർ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ് തു. കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​ശ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും നീ​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ളി​ലു​മാ​ണു മാ​സ്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്ത​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര സ​ഹ.​ ബാ​ങ്ക്
മാ​സ്കുക​ളും സാ​നി​റ്റൈ​സ​റു​ക​ളും
വിതരണം ചെയ്തു

വെ​ള്ളി​ക്കു​ള​ങ്ങ​ര: സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ആ​യി​ര​ത്തോ​ളം മാ​സ്കുക​ളും സാ​നി​റ്റൈ​സ​റു​ക​ളും ന​ൽ​കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി​യി​ൽനി​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. സു​ബ്ര​ൻ ഏ​റ്റു​വാ​ങ്ങി.
ഡ​യ​റ​ക്ട​ർ​മാ​രാ​യ റി​ജോ പോ​ൾ, പി.​വി. ​ബി​ജു, ടി.​കെ. അ​സ​യി​ൻ, ടി.​കെ.​ ജ​യ​ൻ, ടി.വി. ശി​വ​രാ​മ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.