ചി​കി​ത്സയ്ക്കെ​ത്തി​യ ആ​ൾ മ​രി​ച്ചു; സം​ശ​യം​മൂ​ലം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
Wednesday, March 25, 2020 9:35 PM IST
ചാ​വ​ക്കാ​ട്: പ​നി​യെ തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി​യെ​ത്തി​യ ആ​ൾ മ​രി​ച്ചു. എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി ചാ​ലി​ൽ അ​ലി (65)യാ​ണ് മ​രി​ച്ച​ത്.

ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ൽ വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് പ​നി ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ലി​യു​ടെ സാ​ന്പി​ളെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​ക​യും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​നു​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം വീ​ട്ടു​കൊ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.