കാ​റി​ലി​രു​ന്നു മ​ദ്യ​പി​ച്ച യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ
Wednesday, March 25, 2020 11:23 PM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത പെ​രു​ന്പി​യി​ൽ കാ​റി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്നു യു​വാ​ക്ക​ളെ കൊ​ര​ട്ടി എ​സ്ഐ രാ​മു ബാ​ല​ച​ന്ദ്ര ബോ​സും സം​ഘ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു കൊ​ര​ട്ടി എ​സ്എ​ച്ച്ഒ സി​ഐ ബി.​കെ. അ​രു​ണ്‍ അ​റി​യി​ച്ചു. പെ​രു​ന്പി നാ​ലു​കെ​ട്ട് ചേ​ങ്കു​ള​ത്ത് വീ​ട്ടി​ൽ രാ​ഹു​ൽ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​ന​ങ്ങ​ൾ പുറത്തി​റ​ങ്ങു​ന്ന​തു
പോ​ലീ​സി​നു ത​ല​വേ​ദ​ന​

ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങു​ന്ന​ത് പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​കു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ര​വ​ധി പേ​രാ​ണു നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.
പി​ന്നാ​ലെ ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സും എ​ത്തി. ഠാ​ണ ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.