കോ​ടാ​ലി​യി​ൽ ക​ട​ന്പ് വ​സ​ന്തം
Thursday, March 26, 2020 11:23 PM IST
കോ​ടാ​ലി: രോ​ഗ​ഭീ​തി വ്യാ​പ​ന ഭീ​തി​ക്കി​ടെ മ​നോ​ഹ​ര​കാ​ഴ്ച​യൊ​രു​ക്കി ക​ട​ന്പു മ​രം പൂ​ത്തു. കോ​ടാ​ലി​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ വ​ലി​യ​ക​ത്ത് സി​റാ​ജു​ദ്ദീ​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ക​ട​ന്പു​മ​രം പൂ​ത്തു​ല​യു​ന്ന​ത്.

ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​നാ​യ സി​റാ​ജു​ദ്ദീ​ന് സു​ഹൃ​ത്ത് 11 വ​ർ​ഷം മു​ന്പ് സ​മ്മാ​നി​ച്ച​താ​ണ് ഈ ​ക​ട​ന്പു​മ​രം. ന​ട്ടു മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ക​ട​ന്പു​വൃ​ക്ഷം ആ​ദ്യ​മാ​യി പൂ​വി​ട്ട​ത്. ടെ​ന്നി​സ് പ​ന്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള​താ​ണ് ക​ട​ന്പു പു​ഷ്പം. ഒ​രു പു​ഷ്പ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വി​ത്തു​ക​ൾ ഉ​ണ്ടാ​കും.

ദൂ​രെ നി​ന്നു പോ​ലും ഈ ​പു​ഷ്പ​ത്തി​ന്‍റെ ന​റു​മ​ണം ആ​സ്വ​ദി​ക്കാ​നാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ക​ട​ന്പു​മ​ര​ത്തി​ലെ പൂ​ക്ക​ളി​ൽ നി​ന്നും തേ​ൻ​കു​ടി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​ന് ശ​ല​ഭ​ങ്ങ​ളാ​ണ് ഇ​വി​ടേ​ക്ക് പാ​റി​യെ​ത്തു​ന്ന​ത്. നീ​ല​ക്ക​ട​ന്പ്, മ​ഞ്ഞ​ക​ട​ന്പ് ,കേ​ളീ ക​ട​ന്പ് എ​ന്നി​ങ്ങ​നെ പ​ല​ത​ര​ത്തി​ലു​ള്ള ക​ട​ന്പു​മ​ര​ങ്ങ​ൾ ഉ​ണ്ട്. കേ​ളീ​ക​ട​ന്പ് എ​ന്ന​യി​ന​ത്തി​ൽ പെ​ട്ട ക​ട​ന്പു​വൃ​ക്ഷ​മാ​ണ് സി​റാ​ജു​ദ്ദീ​ന്‍റെ മു​റ്റ​ത്ത് പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്.

എ​ല്ലാ വ​ർ​ഷ​വും ക​ട​ന്പു പൂ​ക്കു​ന്പോ​ൾ നി​ര​വ​ധി പേ​ർ കാ​ണാ​നെ​ത്താ​റു​ണ്ടെ ങ്കി​ലും കോ​വി​ഡ് ഭീ​തി​യി​ലാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​ർ കു​റ​വാ​ണ്.