കോ​വി​ഡി​നു നാ​ലു വാ​ർ​ഡു​ക​ൾ കൂ​ടി, ജീ​വ​ന​ക്കാ​ർ​ക്കു ഹോ​സ്റ്റ​ൽ സൗ​ക​ര്യം
Thursday, March 26, 2020 11:28 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്:​ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ഗ​വ. ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. നി​ല​വി​ലു​ള്ള മെ​ഡി​സി​ൻ വാ​ർ​ഡു​ക​ളാ​യി​രി​ക്കും ഇ​തി​നാ​യി സ​ജ്ജ​മാ​ക്കു​ക.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​ക​ളെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റും.
മെ​ഡി​സി​ൻ വാ​ർ​ഡി​ലേ​ക്കു​ള്ള രോ​ഗി​ക​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എട്ട്, ഒന്പത്, 10, 11 വാ​ർ​ഡു​ക​ളാ​ണു കോ​വി​ഡ് ചി​കി​ത്സ​യ്ക്കും ഐ​സൊ​ലേ​ഷ​നു​മാ​യി ഒ​രു​ക്കു​ക.
വാ​ർ​ഡു​ക​ൾ​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പി​ജി ഡോ​ക്ട​ർ​മാ​രു​ടേ​യും ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രു​ടേ​യും ഹോ​സ്റ്റ​ലു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ കാ​ന്പ​സി​ലെ മ​റ്റ് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കു മാ​റ്റി​പ്പാർ​പ്പി​ച്ചു.
ദൂ​രെ ദി​ക്കു​ക​ളി​ൽനിന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​ർ​ക്കു താ​മ​സി​ക്കാ​ൻ ഈ ​ഹോ​സ്റ്റ​ലു​ക​ൾ വി​ട്ടു​കൊ​ടു​ക്കും.