കെെത്താങ്ങായി ‘ഉ​യി​ർ’ കി​റ്റു വി​ത​ര​ണം
Saturday, May 23, 2020 12:21 AM IST
കാ​ട്ടൂ​ർ: മ​ണ്ണൂ​ക്കാ​ട് ഫാ​ത്തി​മ​നാ​ഥാ പ​ള്ളി ഇ​ട​വ​ക​യി​ലെ സ​മൂ​ഹ​ത്തി​നു കൈ​ത്താ​ങ്ങാ​യി ഉ​യി​ർ പ​ദ്ധ​തി പ്ര​കാ​രം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​ർ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി, സി.​എ. വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ​ക്കു കി​റ്റു​ക​ൾ ന​ല്കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ട്ടൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​പി.​എ. ഷാ​ജി, കാ​ട്ടൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ആ​ർ. രേ​ഖ, ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യി​ൽ അ​ധി​ക​മാ​യ തു​ക ക​ണ്ടെ​ത്തി​കൊ​ണ്ടു ഓ​രോ കു​ടും​ബ​ത്തി​നും 17 ൽ ​അ​ധി​കം ആ​വ​ശ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കി​റ്റു​ക​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്.