പു​തു​ക്കാ​ട് പോ​ലീ​സ് ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Saturday, May 23, 2020 12:25 AM IST
പു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട പോ​ലീ​സ് ജീ​പ്പി​നു പു​റ​കി​ൽ മ​റ്റൊ​രു ജീ​പ്പ് ഇ​ടി​ച്ചു. ഇന്നലെ ഉ​ച്ച​തി​രി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.
തൃ​ശൂ​രി​ൽ നി​ന്നും കൊ​ല്ല​ത്തേ​യ്ക്ക് പോ​വ​കു​യാ​യി​രു​ന്ന ജീ​പ്പ് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പി​ന് പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി റോ​ഡി​ൽ ഡീ​സ​ൽ ഒ​ഴു​കി.