ചി​റ്റാ​ട്ടു​ക​ര​യി​ൽ തേ​ങ്ങ ഉ​ട​ച്ച് പ്ര​തി​ഷേ​ധം
Saturday, May 23, 2020 12:25 AM IST
എ​ള​വ​ള്ളി: മ​ണ്ഡ​ലം കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കാ​ർ​ഷി​ക പാ​ക്കേ​ജി​ലെ ജ​ന​വ​ഞ്ച​ന​ക്കെ​തി​രെ കൃ​ഷി​ഭ​വ​നു മു​ന്നി​ൽ തേ​ങ്ങ ഉ​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പാ​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക, നാ​ളി​കേ​ര ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ല​ഭ്യ​മാ​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് പ​ണി​ക്ക​ൻ നാ​ളി​കേ​രം ഉ​ട​ച്ച് പ്രതി​ഷേ​ധ സ​മ​രം ഉ​ദ്​ഘാ​ട​നം ചെ​യ്തു.

കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി വി​വേ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ സ്റ്റാ​ൻ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ​യ​ൻ പൂ​ക്ക​യി​ൽ, സി.​എ.​പീ​റ്റ​ർ, ക​രി​യാ​ക്കോ​സ് മു​ള​ക്ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.