പ​ഞ്ചി​ംഗ് ബാ​ഗി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യ​ാർ​ഥി മ​രി​ച്ചു
Friday, July 3, 2020 10:35 PM IST
ന​ട​ത്ത​റ: പ​ഞ്ചി​ംഗ് ബാ​ഗി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു. കീ​രാ​ലൂർ സൽസബീൽ ഗ്രീ​ൻ സ്കൂളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യ​ാർ​ഥി ഹ​രി​കു​മാ​ർ ച​ങ്ങം​ന്പു​ഴ​യു​ടെ മ​ക​ൻ ശ്രീദേ​വ​ൻ (15) ആ​ണ് മ​രി​ച്ച​ത്.

സ്കൂൾ അ​വധി​യെ തു​ട​ർ​ന്ന് എ​ര​വി​മം​ഗ​ല​ത്തെ അ​മ്മ​യു​ടെ വീട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. വീ​ടിന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ ബോ​ക്സി​ംഗിനു​ള്ള പ​ഞ്ചി​ംഗ് ബാ​ഗി​ൽ പ​രീ​ശി​ലി​ച്ചുകൊ​ണ്ടി​രി​ക്കെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ അ​മ്മ​യു​ടെ വൃദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ട​ായി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന​ത് വൈ​കി​യാ​ണ് പു​റംലോ​കം അ​റി​ഞ്ഞ​ത്.

ഒ​ല്ലൂ​ർ പോ​ലീ​സെ​ത്തി മൃത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പി​താ​വ് ഹ​രി​കു​മാ​ർ ച​ങ്ങം​ന്പു​ഴ മ​ഹാ​ത്മ​ഗാ​ന്ധി യു​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യ​ാപ​ക​നും ച​ങ്ങം​ന്പു​ഴ ക്യ​ഷ്ണ​പി​ള്ള​യു​ടെ അ​ന​ന്ത​ര​വ​നു​മാ​ണ്. അ​മ്മ ഷി​മി വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് ഉ​ദ്യോഗ​സ്ഥ​യാ​ണ്. സം​സ്കാ​രം പീ​ന്നി​ട്.