നി​കു​തി​യ​ട​യ്ക്കാ​നെ​ത്തി​യ വൃ​ദ്ധ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, August 11, 2020 10:16 PM IST
ഗു​രു​വാ​യൂ​ർ: വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​കു​തി അ​ട​യ്ക്കാ​ൻ വന്ന വൃ​ദ്ധ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കോ​ട്ട​പ്പ​ടി ചൂ​ൽ​പ്പു​റം ച​ക്ക​പ്പ​ൻ​ത​റ​യി​ൽ പ​വി​ത്രം നി​വാ​സി​ൽ ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ ഭാ​ർ​ഗ​വി​യ​മ്മ​യാ​ണ്(73) മ​രി​ച്ച​ത്.

മു​തു​വ​ട്ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​രു​വാ​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ 11.15 ഓ​ടെ ഒ​ന്നാം നി​ല​യി​ലെ ഓ​ഫീ​സി​ൽ നി​കു​തി അ​ട​യ്ക്കാ​നെ​ത്തി​യ ഇ​വ​ർ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉടൻതന്നെ വി​ല്ലേ​ജ് ഓ​ഫീ​സി​ലു​ള്ള​വ​ർ ഭാ​ർ​ഗ​വി​യ​മ്മ​യെ മു​തു​വ​ട്ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.​ കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ട​തി​നാ​ൽ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.​
പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി വി​ല്ലേ​ജി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യെ​ല്ലാം മാ​റ്റി. ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​തരുടെ നിർദേശപ്ര​കാ​രം വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​ന്ന​ലെ അ​ട​ച്ചു.
മൃ​ത​ദേ​ഹം ത​ല​ശേരി​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി സം​സ്ക​രി​ക്കും.​ത​ല​ശേരി സ്വ​ദേ​ശി​നി​യാ​യ ഭാ​ർ​ഗ​വി​യ​മ്മ ഇരുപതു വ​ർ​ഷ​ത്തോ​ള​മാ​യി ഗു​രു​വാ​യൂ​രി​ൽ ത​നി​ച്ചാ​ണു താ​മ​സം. മ​ക്ക​ൾ: ​പ്ര​സ​ന്ന, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്, രാ​ജേ​ഷ്.