ക്രി​മ​റ്റോ​റി​യ​ത്തി​ലെ ചേം​ബ​ർ ത​ക​രാ​റാ​യി
Thursday, September 17, 2020 12:35 AM IST
മേ​ലൂ​ർ:‌ പ​തി​നെ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തി​ലെ ആ​ധു​നി​ക ചേം​ബ​ർ ത​ക​രാ​റാ​യെ​ന്ന് ആ​രോ​പ​ണം. കു​ന്ന​പ്പി​ള്ളി പൊ​തു​ക്രി​മ​റ്റോ​റി​യ​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ആ​ധു​നി​ക ചേം​ബ​ർ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ക​രാ​റി​ലാ​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​തി​ഷേ​ധി​ച്ചു.
മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ നി​ന്നാ​ണ് ഇ​രു​പാ​ർ​ട്ടി​യു​ടെ മെ​ന്പ​ർ​മാ​രും ഇ​റ​ങ്ങി​പ്പോ​യി പ്ര​തി​ഷേ​ധി​ച്ച​ത്.
ചേം​ബ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്നും നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.​
യു​ഡി​എ​ഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം.​ടി. ഡേ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ മെ​ന്പ​ർ​മാ​രാ​യ ജോ​സ​ഫ് പൈ​നാ​ട​ത്ത്, രാ​ജേ​ഷ് മേ​നോ​ത്ത്, വ​ന​ജ ദി​വാ​ക​ര​ൻ, സ്വ​പ്ന ഡേ​വി​സ്, അ​വ​റാ​ച്ച​ൻ മേ​ച്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പു​തി​യ ചേം​ബ​റി​ൽ മൃ​ത​ദേ​ഹം ദ​ഹി​ക്കു​ന്പോ​ൾ ചു​റ്റു​പാ​ടും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ ദു​ർ​ഗ​ന്ധം ഉ​ണ്ടാ​കു​ന്ന​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും മൃ​ത​ദേ​ഹം ദ​ഹി​ക്കാ​തി​രു​ന്ന​തും ചേം​ബ​ർ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും ഗു​ണ​മേ​ന്മ കു​റ​വും ആ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.
ഈ ​വി​ഷ​യ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജു കോ​ക്കാ​ട​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​ജെ​പി മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​മ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ദേ​വി ജ​യ​ൻ, അം​ബി​ക ബാ​ബു പ്ര​സം​ഗി​ച്ചു.