പു​തു​ക്കാ​ട് ലോ​റി മ​റി​ഞ്ഞു; 30 പ​ന്നി​ക​ൾ ചാ​ടി​പ്പോ​യി
Monday, September 21, 2020 1:09 AM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പ​ന്നി​ക​ളെ കൊ​ണ്ടു​പോ​യ മി​നി​ലോ​റി മ​റി​ഞ്ഞ് 30 പ​ന്നി​ക​ൾ ചാ​ടി​പ്പോ​യി. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. സേ​ല​ത്തു നി​ന്ന് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പ​ന്നി​ക​ളെ കൊ​ണ്ടു​പോ​യി​രു​ന്ന ലോ​റി​യു​ടെ ട​യ​ർ പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ലോ​റി മ​റി​ഞ്ഞ​ത്.

ലോ​റി​യി​ൽ 36 പ​ന്നി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​യെ​ല്ലാം ലോ​റി​യി​ൽ നി​ന്നു ചാ​ടി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്നു. ലോ​റി ജീ​വ​ന​ക്കാ​ർ ആ​റു പ​ന്നി​ക​ളെ പി​ടി​കൂ​ടി. 30 പ​ന്നി​ക​ൾ ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള പ​റ​ന്പു​ക​ളി​ലേ​ക്കും പാ​ട​ത്തേ​ക്കും ഓ​ടി​പ്പോ​യി. ഇ​ന്ന​ലെ രാ​വി​ലെ​യും ഇ​വ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ന്നി​ക​ൾ കൂ​ട്ട​മാ​യി ഓ​ടു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ ഇ​ടി​ച്ചു യാ​ത്ര​ക്കാ​ര​നു നി​സാ​ര പ​രി​ക്കേ​റ്റു.