മം​ഗ​ലം​ഡാം ആ​സ്ഥാ​ന​മാ​യി പു​തി​യ ഗ്രാമപ​ഞ്ചാ​യ​ത്തിനു വീണ്ടും മുറവിളി
Friday, December 4, 2020 12:54 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.​
കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് മം​ഗ​ലം​ഡാം ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ രൂ​പീ​ക​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്ന​ത്.​
എ​ന്നാ​ൽ ഈ ​ഗ​വ​ണ്‍​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ കോ​ട​തി ഉ​ത്ത​ര​വു​ക​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ട് പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യ​തു​മി​ല്ല.​
അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലും പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് പ്ര​തി​സ​ന്ധി​യാ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
സ​മീ​പ​ത്തെ കി​ഴ​ക്ക​ഞ്ചേ​രി,വ​ണ്ടാ​ഴി, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​താ​നും വാ​ർ​ഡു​ക​ൾ കൂ​ട്ടി ചേ​ർ​ത്ത് മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാ​നാ​യി​രു​ന്നു ന​ട​പ​ടി​യു​ണ്ടാ​യ​ത്.
​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2015 ജ​നു​വ​രി 25ന് ​ഗ​സ​റ്റ് വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി​യി​രു​ന്നു. അ​തേ വ​ർ​ഷം ന​വം​ബ​ർ ഒ​ന്നാം തി​യ​തി മു​ത​ൽ പു​തി​യ മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ വ​ര​ത്ത​ക്ക​വി​ധ​മാ​യി​രു​ന്നു ഗ​സ​റ്റ് വി​ജ്ജാ​പ​നം.​
നി​ർ​ദ്ദി​ഷ്ട മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു വ​ട​ക്ക് കി​ഴ​ക്ക​ഞ്ചേ​രി,വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ.
കി​ഴ​ക്ക് അ​യി​ലൂ​ർ, നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വെ​ള്ളാ​ട്ടി​രി മ​ല​യും തെ​ക്ക് റി​സ​ർ​വ് ഫോ​റ​സ്റ്റും പ​ടി​ഞ്ഞാ​റ് കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​ങ്ങ​നെ​യാ​ണ് അ​തി​രു​ക​ൾ നി​ശ്ച​യി​ച്ച​ത്. 2015​ലെ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്തും നി​ല​വി​ൽ വ​ര​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം.
താ​ത്ക്കാ​ലി​ക​മാ​യി സ​ർ​ക്കാ​രി​ന്‍റെ​യോ നി​ല​വി​ലു​ള്ള വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ കെ​ട്ടി​ട​ങ്ങ​ൾ മം​ഗ​ലം​ഡാ​മി​ലു​ണ്ടെ​ങ്കി​ൽ അ​വി​ടെ​യാ​കും പു​തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക എ​ന്ന് വ​രെ സ​ർ​ക്കാ​ർ അ​റി​യി​പ്പു​ക​ളു​ണ്ടാ​യി.
​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ മു​ന്നി​ൽ ക​ണ്ട് ത​ന്ത്ര​ങ്ങ​ൾ​ക്കും കോ​പ്പ് കൂ​ട്ടി. വി​സ്തൃ​തി​യി​ൽ വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് ഏ​ഴോ എ​ട്ടോ വാ​ർ​ഡും 19 വാ​ർ​ഡു​ക​ളു​ള്ള വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​റ് വാ​ർ​ഡും കു​റ​വു വ​രു​ന്ന വാ​ർ​ഡു​ക​ൾ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും എ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.​
കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ഇ​പ്പോ​ൾ 22 വാ​ർ​ഡു​ക​ളു​ണ്ട്. 23,000 വ​രു​ന്ന ജ​ന​സം​ഖ്യ​യാ​ണ് പു​തി​യ പ​ഞ്ചാ​യ​ത്തി​ൽ ക​ണ​ക്കാ​ക്കി​യ​ത്. മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്ത് വ​രു​ന്പോ​ൾ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് ചെ​റു​താ​കു​ക​യും വ​രു​മാ​ന വ​ഴി​ക​ൾ ഇ​ല്ലാ​താ​വു​ക​യും ചെ​യ്യു​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു.
പോ​ലീ​സ് സ്റ്റേ​ഷ​ൻ, സ്കൂ​ളു​ക​ൾ, വി​ല്ലേ​ജ് ഓ​ഫീ​സ്, ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​യും ഭൂ​വി​സ്തൃ​തി​യും ഉ​ള്ള​തി​നാ​ൽ തൊ​ഴി​ൽ ക​ര​വും വ​സ്തു നി​കു​തി​യു​മാ​യി മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യും.​
മം​ഗ​ലം​ഡാം ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് വ​രു​ന്ന​തോ​ടെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​നം വേ​ഗ​ത്തി​ലാ​കു​മെ​ന്നും മ​ല​യോ​ര​വാ​സി​ക​ൾ സ്വ​പ്നം ക​ണ്ടു.​
കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ വി​ക​സ​ന വെ​ളി​ച്ചം എ​ത്തും. ജി​ല്ല​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​മു​ള്ള മം​ഗ​ലം​ഡാ​മി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​നും പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണം സ​ഹാ​യ​ക​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ടാ​യി.​
നി​ല​വി​ൽ മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് പൊ​ൻ​ക​ണ്ടം, ക​ട​പ്പാ​റ, ത​ളി​ക ക​ല്ല്,ചൂ​രു​പാ​റ, മ​ണ്ണെ​ണ്ണ​ക​യം, ഓ​ടം​തോ​ട്, ക​രി​ങ്ക​യം ,വി ​ആ​ർ ടി ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ഴു​ള്ള വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി എ​ന്നീ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലെ​ത്താ​ൻ പ​തി​ന​ഞ്ചും ഇ​രു​പ​തും കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യ​ണം.​
കു​ടി​യേ​റ്റ ക​ർ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ തോ​മ​സ് മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
1991​ൽ എ.​വി ഗോ​പി​നാ​ഥ് ആ​ല​ത്തൂ​ർ എം​എ​ൽ​എ​യാ​യി​രു​ന്ന​പ്പോ​ൾ ഡാം ​ആ​സ്ഥാ​ന​മാ​ക്കി പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.
തു​ട​ർ​ന്നാ​ണ് 23 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാ​ൻ ന​ട​പ​ടി പു​ന​രാ​രം​ഭി​ച്ച​ത്.​
പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​തു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.