പാലക്കാട്: ഒലവക്കോട് റെയിൽവെ കോളനിയിലെ സെന്റ് ജോസഫ് ഫൊറാന പള്ളിയിൽ ഇഎസ്എ കരട് വിജ്ഞാപനം ചർച്ച ചെയ്യാൻ യോഗം ചേർന്നു.
മൈലംപുള്ളി, മുണ്ടൂർ, കയ്യറ, ധോണി, പുതുപ്പരിയാരം, മലന്പുഴ, ആനക്കല്ല്, അകമലവാരം എന്നീ മലയോര പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹാരമാർഗ്ഗങ്ങൾ സ്വരൂപിക്കുന്നതിനാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. ഒലവക്കോട് ഫൊറാന വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി, ഫാ.സിനോജ് കളരിക്കൽ, ഫാ.ക്രിസ്റ്റോ കല്ലുവേലിൽ,ഫാ.ബിജു പ്ലാത്തോട്ടത്തിൽ, ഫാ.സെബിൻ ഉറുകുഴിയിൽ എന്നിവർ നേതൃത്വം നല്കി. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും റോഡുകളും തോടുകളും പരിസ്ഥിതി ലോല മേഖലയായി മാറുന്ന ശുപാർശകൾ ജനജീവിതത്തിന് തടസ്സമായതിനാൽ സ്വീകാര്യമല്ലെന്ന പൊതുവികാരം ചർച്ച ചെയ്യപ്പെട്ടു. നിയമസഭയും മന്ത്രിസഭയും സംയുക്തമായി പാസാക്കി കേന്ദ്രത്തിന് ശുപാർശ ചെയ്ത് നല്കിയ റിപ്പോർട്ട് ഉമ്മൻ കമ്മിറ്റിയ്ക്ക് വിരുദ്ധമായ തുടർ ശുപാർശകൾ പ്രദേശത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന വികാരം പങ്കിട്ടു. ബന്ധപ്പെട്ട വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് മേഖലാ തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു.
ഭാരവാഹികൾ എ.കെ ചാക്കോ-പ്രസിഡന്റ്, സോമി കാരിമട്ടം-വൈസ് പ്രസിഡന്റ്, ശ്രീരാമകൃഷ്ണൻ-സെക്രട്ടറി, ബേബി മുഴുവഞ്ചേരി- ജോ.സെക്രട്ടറി, അജയ് ഘോഷ്-ട്രഷറർ.കമ്മിറ്റി അംഗങ്ങൾ: ജോണ് വർഗ്ഗീസ് തോട്ടങ്കരി,രാജാമണി,ഷാജി കാഞ്ഞിരംപാറ,എൽ.സി.ചാക്കോ, റാവു കുരിശിങ്കൽ.