ബ​ഫ​ർ​സോ​ണ്‍ നീക്കത്തി​നെ​തി​രേ കെ​സി​വൈ​എം ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ഇ​ന്ന്
Saturday, December 5, 2020 12:21 AM IST
അ​ഗ​ളി:​സൈ​ല​ന്‍റ് വാ​ലി ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ അ​ട്ട​പ്പാ​ടി​യി​ലെ കെ​സി​വൈ​എം​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് നാ​ല് മ​ണി വ​രെ ഗൂളിക്കടവിൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തും.​

അ​ന്തി​മ വി​ജ്ഞാ​പ​നം ന​ട​പ്പാ​കു​ന്പോ​ൾ അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ​രി​ണ​മി​ക്കും. ഇ​തോ​ടെ ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ് ത​ന്നെ അ​വ​താ​ള​ത്തി​ലാ​കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ണ്ടാ​വു​ക. അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നും ജ​ന​വാ​സ മേ​ഖ​ല​യെ ബ​ഫ​ർ സോ​ണി​ൽ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​നി​യ​മം ന​ട​പ്പാ​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള കാ​ത്തോ​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ഇ​ന്ന് ഗൂളിക്കടവിൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ അ​റി​യി​ച്ചു.