ന​വോ​ദ​യ പ്ര​വേ​ശ​ന​ം
Saturday, December 5, 2020 12:23 AM IST
പാലക്കാട് : കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ രാ​ജ്യ​ത്താ​ക​മാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ആ​റ്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. നി​ല​വി​ൽ അ​ഞ്ചാം ക്ലാ​സി​ലും എ​ട്ടാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​റ്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താം. വെബ്സൈറ്റിൽ ​ഡി​സം​ബ​ർ 15ന് ​മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണം. ആ​റാം ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 2021 ഏ​പ്രി​ൽ 10 നും ​ഒ​ന്പ​താം ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 2021 ഫെ​ബ്രു​വ​രി 13നും ​ന​ട​ക്കും.