തിരുവേഗപ്പുറ ഡിവിഷൻ
Saturday, December 5, 2020 12:24 AM IST
തി​രു​വേ​ഗ​പ്പു​റ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ തി​രു​വേ​ഗ​പ്പു​റ,പ​ര​തൂ​ർ,മു​തു​ത​ല,തൃ​ത്താ​ല,നാ​ഗ​ല​ശ്ശേ​രി,കൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളാണുള്ളത്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ്മു​കു​ട്ടി എ​ട​ത്തോ​ളും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി.​കെ ചെ​ല്ലു​കു​ട്ടി​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി അ​യ്യൂ​ബ്ഖാ​നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 2010ൽ ​കു​ലു​ക്ക​ല്ലൂ​രി​ൽ ഡി​വി​ഷ​നി​ൽ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് ക​മ്മു​ക്കു​ട്ടി എ​ട​ത്തോ​ൾ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
പ​ട്ടാ​ന്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​ല​ത​വ​ണ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. നി​ല​വി​ൽ ഡി​സി​സി സെ​ക്ര​ട്ട​റി​യാ​ണ്. പി.​കെ ചെ​ല്ലു​കു​ട്ടി സി​പി​ഐ, ജി​ല്ലാ ക​മ്മ​റ്റി അം​ഗം,തൃ​ത്താ​ല മ​ണ്ഡ​ലം, സെ​ക്ര​ട്ട​റി, ബി​ക​ഐം​യു സം​സ്ഥാ​ന സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.​പ​ര​തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
അ​യ്യൂ​ബ്ഖാ​ൻ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ബി​ജെ​പി തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്,ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2015ൽ ​ക​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മ​ത്സ​രി​ച്ചി​രു​ന്നു.