വെള്ളം ലഭ്യമായതോടെ രണ്ടാം വിള നെൽകൃഷി സജീവമായി
Sunday, December 6, 2020 12:28 AM IST
നെന്മാറ: പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ നി​ന്നു​ള്ള വെ​ള്ളം ല​ഭി​ച്ച​തോ​ടെ ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​യു​ടെ ന​ടീ​ൽ പൂ​ർ​ത്തി​യാ​ക്കി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ വ​ള​മി​ട​ൽ തു​ട​ങ്ങി. നെന്മാറ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ വ​ള​പ്ര​യോ​ഗം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. മ​ഴ മാ​റി​യ​തോ​ടെ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യ ക​ർ​ഷ​ക​ർ ന​ടീ​ൽ ന​ട​ത്താ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.

പി​ന്നീ​ട് ക​ഴി​ഞ്ഞ​യാ​ഴ്ച​യോ​ടെ പോ​ത്തു​ണ്ടി ക​നാ​ലി​ലൂ​ടെ വെ​ള്ളം ല​ഭി​ച്ച​തോ​ടെ​യാ​ണ് മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ടീ​ൽ ന​ട​ത്തി​യ​ത്.

ആ​യ​ക്കെ​ട്ട് പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ടീ​ൽ പൂ​ർ​ത്തി​യാ​യ​തോ​ടെ ജ​ല​വി​ത​ര​ണം ക്ര​മീ​ക​രി​ച്ച​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ വ​ള​മി​ട​ൽ തു​ട​ങ്ങി​യ​ത്. ആ​ദ്യ വ​ള​മാ​യി ഫാ​ക്ടം​ഫോ​സ് മി​ശ്രി​ത​മാ​ണ് ക​ർ​ഷ​ക​ർ കൂ​ടു​ത​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.