സം​സ്ഥാ​ന ബ​ജ​റ്റിൽ നെന്മാ​റ മ​ണ്ഡ​ല​ത്തി​നു നി​ര​വ​ധി പ​ദ്ധ​തി​ക​ൾ
Saturday, January 16, 2021 12:20 AM IST
നെന്മാ​റ: നെന്മാ​റ മ​ണ്ഡ​ല​ത്തി​ൽ അ​ടി​സ്ഥാ​ന സൌ​ക​ര്യ​മൊ​രു​ക്കാ​ൻ ബ​ജ​റ്റി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം.
പോ​ത്തു​ണ്ടി, മീ​ങ്ക​ര, ചു​ള്ളി​യാ​ർ ഡാ​മു​ക​ളു​ടെ ജ​ല​സേ​ച​ന ക​നാ​ൽ ന​വീ​ക​ര​ണം , പോ​ത്തു​ണ്ടി, മീ​ങ്ക​ര, ചു​ള്ളി​യാ​ർ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി. സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തി​യ കെ​ട്ടി​ടം, പ​റ​ന്പി​ക്കു​ളം ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സ​ന്പൂ​ർ​ണ്ണ വൈ​ദ്യു​തി​ക​ര​ണം എ​ന്നി​വ​ക്കും തു​ക വ​ക​യി​രു​ത്തി മു​ത​ല​മ​ട​യി​ൽ കാ​ർ​ഷി​ക കോ​ളേ​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന്ന് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന് ര​ണ്ടു കോ​ടി രൂ​പ വ​ക​യി​രു​ത്തി .പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലാ​ണ് കോ​ളേ​ജ് തു​ട​ങ്ങു​ന്ന​ത്.
മു​ത​ല​മ​ട​യി​ൽ മാം​ഗോ ഹ​ബ് , സീ​താ​ർ​കു​ണ്ട് ജ​ല​പ​ദ്ധ​തി മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് അ​നു​യോ​ജ്യ​മാ​യ​താ​ണ് ബ​ജ​റ്റെ​ന്നും കെ ​ബാ​ബു എം ​എ​ൽ എ ​പ​റ​ഞ്ഞു .