ക​ല്ല​ടി​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Sunday, January 17, 2021 12:53 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ മു​ട്ടി​ക്ക​ൽ​ക​ണ്ടം പാ​ട​ത്തെ ഒ​ന്ന​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​ത്ത​വ​ണ ജൈ​വ നെ​ൽ​കൃ​ഷി​യി​ലൂ​ടെ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഉ​മ്മു​സ​ൽ​മ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി. രാ​സ​വ​ളം ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ മി​ക​ച്ച വി​ള​വ് കി​ട്ടു​മെ​ന്ന് ബാ​ങ്കി​ന്‍റെ നെ​ൽ​കൃ​ഷി പ​ദ്ധ​തി തെ​ളി​യി​ച്ചു.
ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രി​ന്പ കൃ​ഷി ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​രി​ന്പ മു​ട്ടി​ക്ക​ൽ​ക​ണ്ട​ത്ത് നെ​ൽ​കൃ​ഷി ചെ​യ്ത​ത്. പ​ര​ന്പ​രാ​ഗ​ത​രീ​തി​യി​ൽ അ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ച് കൊ​യ്തെ​ടു​ത്ത നെ​ല്ല് അ​രി​യാ​ക്കി ബാ​ങ്ക് ത​ന്നെ ആ​വ​ശ്യ​ക്കാ​രി​ലെ​ത്തി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​എം.​മു​ഹ​മ്മ​ദ് ഹാ​രി​സ് അ​ധ്യ​ക്ഷ​നാ​യി. കൃ​ഷി ഓ​ഫീ​സ​ർ പി.​സാ​ജി​ദ​ലി കൃ​ഷി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ജ​യ​വി​ജ​യ​ൻ, കെ.​കെ.​ച​ന്ദ്ര​ൻ,റ​മീ​ജ,ബാ​ങ്ക് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് പാ​ല​ക്ക​ൽ, ആ​ന്‍റ​ണി മ​തി​പ്പു​റം, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കു​ര്യ​ൻ സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.