"ന​മ്മു​ടെ മം​ഗ​ലം​ഡാം’​വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​ക്കു ആ​ദ​രം
Monday, January 18, 2021 12:46 AM IST
മം​ഗ​ലം​ഡാം : ’ന​മ്മു​ടെ മം​ഗ​ലം​ഡാം’ എ​ന്ന വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​ക്ക് ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ ആ​ദ​രം. ന· ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നാ​ടി​ന്‍റെ സ്പ​ന്ദ​ന​മാ​യി മാ​റാ​ൻ കൂ​ട്ടാ​യ്മ​ക്ക് ക​ഴി​ഞ്ഞെ​ന്ന് ജ​ന​മൈ​ത്രി പൊ​ലി​സ് വി​ല​യി​രു​ത്തി. സി​ഐ കെ.​ടി ശ്രീ​നി​വാ​സ​നി​ൽ നി​ന്നും കൂ​ട്ടാ​യ്മ​ക്ക് വേ​ണ്ടി പി.​എ​സ് മു​ഹ​മ്മ​ദ​ലി പു​ര​സ്കാ​രം ഏ​റ്റു വാ​ങ്ങി.

എം​ജി​ആ​റി​ന്‍റെ ജന്മദി​നം ആ​ഘോ​ഷി​ച്ചു

വ​ണ്ടി​ത്താ​വ​ളം: എ​ഐ​എ​ഡി​എം​കെ ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി സ്ഥാ​പ​ക നേ​താ​വ് എം​ജി​ആ​റി​ന്‍റെ 104-ാം ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു.
എം​ജി​ആ​റി​ന്‍റെ ഛായ ​പ​ട​ത്തി​ൽ പൂ​ജ​ക​ൾ ന​ട​ത്തി മ​ധു​ര വി​തര​ണം ചെ​യ്തു.
പാ​ർ​ട്ടി സം​സ്ഥാ​ന ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എ​ൻ.​മ​യി​ൽ​സ്വാ​മി നേ​തൃ​ത്വം ന​ൽ​കി. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൽ.​ദൊ​രൈ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ഭ​ര​ത​രാ​ജ്, സി.​രാ​ഘ​വ​ൻ, മാ​ഞ്ചി​റ വി, ​ര​വി, കെ.​വി.​മ​ണി, എ​ൻ.​ഹ​ക്കീം, കെ.​മ​ഹാ​ലിം​ഗം, ടി.​മു​രു​ക​ൻ ,ആ​ർ.​രാ​ജ​ൻ, കെ.​മു​രു​കേ​ശ​ൻ, ജി.​ഗ​ണേ​ശ​ൻ, കെ.​വേ​ണു, രാ​ജേ​ന്ദ്ര​ൻ ക​ണ്ണ​ന്ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.