സ്നേ​ഹ​യ്ക്കു ഉ​പ​ഹാ​ര​വു​മാ​യി എം​എ​ൽ​എ
Monday, January 18, 2021 12:46 AM IST
ആ​ല​ത്തൂ​ർ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ന് തു​ട​ക്കം കു​റി​ച്ച ക​വി​ത​യു​ടെ ഉ​ട​മ സ്നേ​ഹ എ​ന്ന മി​ടു​ക്കി​ക്ക് ഉ​പ​ഹാ​ര​വു​മാ​യി കെ.​ഡി പ്ര​സേ​ന​ൻ എം​എ​ൽ​എ എ​ത്തി.
കു​ഴ​ൽ​മ​ന്ദം ചി​ത​ലി ക​ല്ലേ​ങ്കോ​ണ​ത്തു​ള്ള വീ​ട്ടി​ലെ​ത്തി​യാ​ണ് എം​എ​ൽ​എ സ​ന്തോ​ഷം പ​ങ്കു​വ​ച്ചത്. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ കു​ട്ടി​യു​ടെ ക​വി​ത​യോ​ടെ ബ​ജ​റ്റി​ന് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ അ​ന്പ​ര​ന്നു പോ​യെ​ന്നും ക​വി​ത അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നെ​ന്നും എ​ഴു​ത്ത് തു​ട​ര​ണ​മെ​ന്നും എം​എ​ൽ​എ സ്നേ​ഹ​യോ​ട് പ​റ​ഞ്ഞു.
താ​ൻ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ​ങ്കു​വ​ച്ച​പ്പോ​ൾ കെ​ട്ടി​ട​ത്തി​നാ​യി നേ​ര​ത്തെ അ​നു​വ​ദി​ച്ച 3 കോ​ടി​ക്ക് പു​റ​മേ സ്നേ​ഹ​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കാ​മെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി ഡോ.​ടി.​എം തോ​മ​സ് ഐ​സ​ക് ഉ​റ​പ്പു ന​ൽ​കി​യെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ദി​ശ​യു​ടെ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ച് മ​ട​ങ്ങ​വേ​യാ​ണ് സ്നേ​ഹ​യു​ടെ വീ​ട്ടി​ൽ ടി​വി ഇ​ല്ലെ​ന്ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ അ​ക്കാ​ര്യ​വും പ​രി​ഹ​രി​ച്ചാ​ണ് എം​എ​ൽ​എ മ​ട​ങ്ങി​യ​ത്.
കു​ഴ​ൽ​മ​ന്ദം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​ആ​ർ കൃ​ഷ്ണ​ദാ​സ്, കെ.​സു​രേ​ഷ്, ര​മ്യ രാ​ജ്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.