വാ​ഹ​ന​മി​ടി​ച്ചു ത​ക​ർ​ന്ന ക​നാ​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മ്മി​ക്ക​ണം
Tuesday, January 19, 2021 12:18 AM IST
കൊ​ല്ല​ങ്കോ​ട്: കു​തി​ര മൂ​ളി​യി​ൽ വാ​ഹ​ന​മി​ടി​ച്ചു ത​ക​ർ​ന്ന ബ്രാ​ഞ്ച് ക​നാ​ൽ പു​ന​ർ നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. കൊ​ല്ല​ങ്കോ​ട് ടൗ​ണ്‍ മു​ത​ൽ ആ​ട്ട​യാം​പ​തി വ​ര​പ്പ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സ്ഥി​രം സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ 25 മ​ര​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കും പ​റ്റി​യി​ട്ടു​ണ്ട്. മി​ക്ക അ​പ​ക​ട​ങ്ങ​ളും രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.
ഒ​രാ​ഴ്ച മു​ൻ​പ് മാ​ഞ്ചി​റ​യി​ൽ ച​ര​ക്കു ലോ​റി​ക​ൾ നേ​ർ​ക്ക് കൂ​ട്ടി​യി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തൃ​ശ്ശൂ​ർ-​പൊ​ള്ളാ​ച്ചി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ നി​ല​യ്ക്കാ​തെ വാ​ഹ​ന സ​ഞ്ചാ​ര​മു​ള്ള​താ​ണ്. റോ​ഡു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട.്
പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​നി​രു​വ​ശ​ങ്ങ​ളും താ​ഴ്ന്ന നി​ല​യി​ലാ​ണു​ള്ള​ത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ അ​റി​യി​പ്പു ബോ​ർ​ഡു​ക​ളും അ​പ​ര്യ​പ്ത​മാ​ണ്. അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്താ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​വു​ന്നു​ണ്ട്.
കൊ​ല്ല​ങ്കോ​ട്ടി​ൽ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗം തു​ട​ങ്ങാ​നാ​വു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​യ്ക്കി​ക്കി​ടെ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളും എ​വി​ടേ​യും എ​ത്താ​നാ​യി​ട്ടി​ല്ല.