വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ബ​ജ​റ്റ് പ​ര്യാ​പ്ത​മ​ല്ല: ഫെറ്റോ
Tuesday, January 19, 2021 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ടാ​ൻ ബ​ജ​റ്റ് പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ഫെ​റ്റോ. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​ഖഛാ​യ മാ​റാ​നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കാ​നും കാ​ര​ണ​മാ​യ​ത് സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ൻ (എ​സ്എ​സ്എ) പോ​ലു​ള്ള കേ​ന്ദ്ര പ​ദ്ധ​തി​ക​ളാ​ണെ​ന്നി​രി​ക്കെ അ​തി​ന്‍റെ​യെ​ല്ലാം ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ട്ടു​ള്ള ബ​ജ​റ്റ് പ​രാ​മ​ർ​ശം ല​ജ്ജാ​ക​ര​മാ​ണ്.ജി​ഡി​പി​യു​ടെ ആ​റ് ശ​ത​മാ​നം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്.
ഈ ​കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നി​രി​ക്കെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഈ ​പ​രി​ഗ​ണ​ന കാ​ണു​ന്നി​ല്ല. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ര​ണ്ടാ​യി​രം കോ​ടി​യു​ടെ നി​ക്ഷേ​പം കി​ഫ്ബി വ​ഴി പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ സ്കൂ​ൾ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് നീ​ക്കി​വെ​ച്ച​ത് പ​രി​മി​ത​മാ​യ തു​ക​യാ​ണ്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ന​ട​പ്പാ​ക്കു​ന്പോ​ൾ അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്ന അ​ദ്ധ്യാ​പ​ക ത​സ്തി​ക​ക​ളെ​യും അ​ടി​സ്ഥാ​ന വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളെ​യും ബ​ജ​റ്റ് അ​വ​ഗ​ണി​ച്ച​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. പ​ത്താം ശ​ന്പ​ള ക​മ്മീ​ഷ​ന്‍റെ ശു​പാ​ർ​ശ​യ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി അ​ഞ്ച് വ​ർ​ഷ​വും ന​ട​പ്പാ​ക്കാ​തെ ഇ​നി അ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കു​മെ​ന്ന ബ​ജ​റ്റ് വാ​ഗ്ദാ​നം വ​ഞ്ച​നാ​പ​ര​മാ​ണ്.
2019ൽ ​കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത 2021 ഒ​ക്ടോ​ബ​റി​ൽ ത​രു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​വും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ വി​ഷ​യ​ത്തി​ലു​ള്ള മൗ​ന​വും യ​ഥാ​ർ​ത്ഥ​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന് ഫെ​റ്റോ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​ൻ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​ശി​വ​ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.