പ​ട്ടി​ക വ​ർ​ഗ്ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്
Tuesday, January 19, 2021 12:18 AM IST
മം​ഗ​ലം​ഡാം: ജ​ന​മൈ​ത്രി പോ​ലീസ് ലൂ​ർ​ദ്ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​ട്ടി​ക വ​ർ​ഗ്ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സി​ഐ കെ.​ടി ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട പ​ട്ടി​ക വ​ർ​ഗ്ഗ കോ​ള​നി​യി​ലെ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. നാ​ഷ​ണ​ൽ മോ​ട്ടി​വേ​ഷ​ൻ ട്ര​യ്ന​ർ ര​മേ​ശ് കോ​ഴി​ക്കോ​ട് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സ​ലീം അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഹം​സ, എ​എ​സ്ഐ പ്ര​സാ​ദ്, സി​പി​ഒ​മാ​രാ​യ മ​നോ​ജ്, വി​നു മോ​ൻ , ഹോം​ഗാ​ർ​ഡ് ശെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നെന്മാ​റ, വ​ട​ക്ക​ഞ്ചേ​രി, പാ​ട​ഗി​രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജ​ന, സി​ന്ധു , വി​നോ​ദ് എ​സ്ടി പ്ര​മോ​ട്ട​ർ സു​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കു​ന്ന ’ന​മ്മു​ടെ മം​ഗ​ലം​ഡാം’ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​ക്കും മി​സ് കൈ​ര​ളി സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പാ​യ സൂ​ര്യ​ക്കും ച​ട​ങ്ങി​ൽ മെ​മ്മൊ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ പ്ര​മോ​ദ് സ്വാ​ഗ​ത​വും ബീ​റ്റ് ഓ​ഫീ​സ​ർ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.