അ​പ​ക​ട​ഭീ​ഷ​ണി​യാ​യ ആ​ൽ​മ​രം മു​റി​ച്ച് മാ​റ്റി
Thursday, January 21, 2021 12:11 AM IST
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ ഡാം ​കാ​ർ പാ​ർ​ക്ക് ഏ​രി​യ​യി​ൽ പാ​ർ​ക്കിം​ഗ്് വാ​ഹ​ന​ങ്ങ​ൾ​ക്കും, സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന വ​ൻ ആ​ൽ​മ​രം മു​റി​ച്ച് മാ​റ്റി തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​രം​മു​റി തൊ​ഴി​ലാ​ളി​ക​ളെ​ത്തി മു​റി​ച്ച് മാ​റ്റി തു​ട​ങ്ങി. അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള മ​രം മു​റി​ച്ച് ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട്, നാ​ട്ടു​കാ​രും, ക​ച്ച​വ​ട​ക്കാ​രും ജ​ല​സേ​ച​ന വ​കു​പ്പി​ന് നി​വേ​ദ​നം ന​ൽ​കി . വ​നം വ​കു​പ്പി​ന്‍റെ അ​നു​വാ​ദ​ത്തി​നാ​യി പ​ല​ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ അ​ഞ്ച് ത​വ​ണ ആ​ലി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ഞ്ഞ് വീ​ണ് ,ടോ​ൾ ബൂ​ത്ത്, സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥാ​പ​ന​മു​ൾ​പ്പെ​ടെ ത​ക​ർ​ന്നു.

നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പ​റ്റി. മ​രം മു​റി​ക്ക​ൽ കാ​ല​താ​മ​സ വി​വ​രം വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ എം​എ​ൽ​എ യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​യി​ൽ ജി​ല്ല ക​ള​ക്ട​റു​ടെ അ​നു​മ​തി വാ​ങ്ങി​യ​ത്. മ​രം മു​റി​ച്ച് മാ​റ്റാ​ൻ 40,000 രൂ​പ​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​നു​വ​ദി​ച്ച​ത്. ഇ​റി​ഗേ​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചീ​നി​യ​ർ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്.