ര​ണ്ടു​ മാ​സ​ത്തേ​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ച റോ​ഡ് മൂ​ന്നു​മാ​സ​മാ​യി​ട്ടും തു​റ​ന്നു കൊ​ടു​ത്തി​ല്ല
Thursday, January 21, 2021 12:13 AM IST
നെന്മാറ: നെന്മാറ​യി​ൽ നി​ന്നും വ​ല്ല​ങ്ങി കി​ളി​യ​ല്ലൂ​ർ ചേ​രാ​മം​ഗ​ലം വ​ഴി പാ​ല​ക്കാ​ട്ടേ​ക്കു​ള്ള റോ​ഡാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കും വീ​തി​കൂ​ട്ട​ലി​നു​മാ​യി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 21ന് ​അ​ട​ച്ച​ത്.

വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്രം മു​ത​ൽ ഇ​ട​പ്പൊ​റ്റ വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വീ​തി​കു​റ​ഞ്ഞ റോ​ഡാ​ണ് ക​ലു​ങ്കു​ക​ൾ പ​ണി​യു​ന്ന​തി​നും നെ​ൽ​പ്പാ​ട​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ന്‍റെ വ​ശം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു വീ​തി​കൂ​ട്ടി എ​ടു​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 21ന് ​ഗ​താ​ഗ​തം നി​രോ​ധി​ച്ച് പ​ണി ആ​രം​ഭി​ച്ച​ത്.

ര​ണ്ടു മാ​സ​ത്തേ​ക്കാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ലു​ങ്കു​ക​ളു​ടെ​യും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഉ​പ​രി​ത​ലം പു​തു​ക്ക​ലും വ​ശം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ഉ​യ​ർ​ത്തി​യ ഭാ​ഗം മ​ണ്ണ് നി​റ​ച്ച് ഉ​പ​രി​ത​ലം പു​തു​ക്ക​ലും ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഒ​ന്നു ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ​ണി​യാ​ണ് ന​ട​ക്കു​ന്ന​ത്.

ചേ​രാ​മം​ഗ​ലം കി​ളി​യ​ലൂ​ർ, കു​നി​ശ്ശേ​രി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് മു​പ്പ​ത്തി​യ​ഞ്ചോ​ളം ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്ന ബസുക​ളും യാ​ത്ര​ക്കാ​രും നെന്മാറ നി​ന്ന് ഇ​ടു​ങ്ങി​യ എം​എ​ൽ​എ റോ​ഡ് വ​ഴി​യാ​ണ് കു​നി​ശ്ശേ​രി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട​ത്. ഇ​ത് വീ​തി​കു​റ​ഞ്ഞ എം.​എ​ൽ.​എ. റോ​ഡി​ൽ ഏ​റെ തി​ര​ക്കും ഗ​താ​ഗ​ത ത​ടസവും സൃ​ഷ്ടി​ക്കു​ന്നു.

അ​തോ​ടൊ​പ്പം ഇ​ട​പ്പൊ​റ്റ, വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്രം ഭാ​ഗ​ത്തു​ള്ള​വ​രു​ടെ നെന്മാ​റ യി​ലേ​ക്കും കൂ​നി​ശ്ശേ​രി​യി​ലേ ഉ​ള്ള യാ​ത്ര​യി​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ധി​കം യാ​ത്ര ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട് 3 മാ​സ​മാ​യി.

പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണെ​ന്നാ​വ​ശ്യം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ല​ത്തൂ​ർ കു​ഴ​ൽ​മ​ന്ദം ഡി​വി​ഷ​നു കീ​ഴി​ലാ​ണ് നെന്മാ​റ കു​നി​ശ്ശേ​രി റോ​ഡ് പ​ണി ന​ട​ക്കു​ന്ന​ത്.