മികച്ച പച്ചക്കറി കർഷകൻ: മോഹൻ രാജിന് അർഹതയ്ക്കുള്ള അംഗീകാരം
Saturday, January 23, 2021 12:10 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ട​ക​ര​പ്പ​തി മോ​ഹ​ൻ​രാ​ജി​ന് സം​സ്ഥാ​നത്തെ മി​ക​ച്ച​പ​ച്ച​ക്ക​റി ക​ർഷക​നു​ള്ള അ​വാ​ർ​ഡ്. ഒ​ഴ​ല​പ്പ​തി തേ​നം പ​തി​ രാ​മരാ​ജ​ന്‍റെ മ​ക​നാ​ണ് മോ​ഹ​ൻ​രാ​ജ്. തേ​നം പ​തി​യി​ൽ നാ​ലു ഏ​ക്ക​ർ പ​റ​ന്പ് ഉ​ണ്ട്. ഇ​തോ​ടൊ പ്പം ​നാ​ലു ഏ​ക്ക​ർ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പ​ച്ച​ക്ക​റി​യി​ൽ പൊ​ന്നു വി​ള​യി​ച്ച​് ചരി​ത്ര​നേ​ട്ടം കൈവ​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ബ്ര​ിഡ് ത​ക്കാ​ളി , വെ​ണ്ട , പ​യ​ർ, പാ​വ​യ്ക്ക,​ കു​ന്പ​ളം എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ. ഓ​രോ സീ​സ​ണി​ലും 35 ട​ണ്‍ വ​രെ ത​ക്കാ​ളി വി​ള​വെ​ടു​പ്പു ന​ടത്താ​റു​ണ്ട്. തു​ള്ളി​യും വ​ള​പ്ര​യോ​ഗ​വു​മാ​ണ് കൃ​ഷി രീ​തി. അ​മ്മ: രാ​ജ​മ്മ​ാൾ. ഭാ​ര്യ: വ​ള​ർ ക​ലാ​വ​തി (വ​ട​ക​ര​പ്പ​തി​ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ അ​ധ്യ​ക്ഷ ) വിദ്യാർഥികളായ രോഹി​തും ക​നി​ഷ്കയും മ​ക്ക​ളാ​ണ്.