കു​റ​വ​ൻ​പാ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി തി​രു​നാ​ൾ കൊ​ടി​യേ​റി
Saturday, January 23, 2021 12:11 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ കു​റ​വ​ൻ​പാ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​മ​ണ്ണാ​ർ​ക്കാ​ട് ഫെ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ഷൈ​ൻ കാ​ക്കാ​നി​യി​ൽ തി​രു​നാ​ൾ കോ​ടി​യു​യ​ർ​യ​ത്തി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞു നാ​ലി​ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വെ​ക്ക​ൽ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ.​ജി​ബി​ൻ ക​ണ്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന ബി​ഷ​പ്പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ ഇ​ട​വ​ക ജ​നം സ്വീ​ക​രി​ച്ചാ​ന​യി​ക്കും. തു​ട​ർ​ന്ന് പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ തി​രുക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ.​ഫെ​മി​ൻ ചീ​ര​ൻ, ജെ​യ്സ​ണ്‍ കു​ഴി​ക​ണ്ട​ത്തി​ൽ, കൈ​ക്കാ​രന്മാരാ​യ അ​നീ​ഷ് കു​ഴി​പ്പി​ൽ, പ്രി​ൻ​സ് ക​പ്പി​ലു​മാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.