ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Monday, February 22, 2021 11:56 PM IST
പാ​ല​ക്കാ​ട്: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ക​സ​ബ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി പു​തു​ശ്ശേ​രി നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ ഐ​ടി​ഐ​ക്കു സ​മീ​പ​ത്ത് വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.
നെ​ടു​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി ശെ​ന്തി​ൽ​കു​മാ​ർ (21), മു​ണ്ടാ​യ സ്വ​ദേ​ശി വി​പി​ൻ (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ര​ണ്ട് ല​ക്ഷം രൂ​പ വി​ല വ​രും. ഷൊ​ർ​ണ്ണൂ​ർ ഭാ​ഗ​ത്തു​ള്ള ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര​ന് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ച ഡാ​ൻ​സാ​ഫ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​ത്. ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി.​ഡി ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.
ക​സ​ബ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ചി​ത്ത​ര​ഞ്ജ​ൻ, ജി.​ബി ശ്യാം​കു​മാ​ർ, സി​പി​ഒ മാ​രാ​യ മു​വാ​ദ്, മു​രു​ക​ൻ, ഹോം ​ഗാ​ർ​ഡ് മോ​ഹ​ൻ ദാ​സ്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ സു​നി​ൽ കു​മാ​ർ, റ​ഹിം മു​ത്തു, സൂ​ര​ജ് ബാ​ബു കെ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, ദി​ലീ​പ്, ആ​ർ. രാ​ജീ​ദ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.