ജി​ല്ലാ ജ​യി​ലി​ൽ സോ​ളാ​ർ പ​വ​ർപ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇന്ന്
Wednesday, February 24, 2021 12:19 AM IST
പാ​ല​ക്കാ​ട് : മ​ല​ന്പു​ഴ ജി​ല്ലാ ജ​യി​ൽ മേ​ൽ​ക്കൂ​ര​യി​ൽ 77.18 കി​ലോ വാ​ട്ട് ശേ​ഷി​യു​ള്ള സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഇ​ന്നുരാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മ​ല​ന്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.

340 വാ​ട്ട്സ് ശേ​ഷി​യു​ള്ള 227 സോ​ളാ​ർ പാ​ന​ലു​ക​ളാ​ണ് ജ​യി​ലി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ടെ​റ​സ്‌​സി​ൽ സ്ഥാ​പി​ച്ച​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 308 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച് ഗ്രി​ഡി​ലേ​ക്ക് ന​ൽ​കും. 10 ശ​ത​മാ​നം വൈ​ദ്യു​തി അ​താ​യ​ത് ജ​യി​ലി​ലെ പ്ര​തി​മാ​സം 1000 യൂ​ണി​ട്ടോ​ളം വൈ​ദ്യു​തി​യു​ടെ ചാ​ർ​ജ് ബി​ല്ലി​ൽ നി​ന്നും കു​റ​വ് ചെ​യ്യും.

ഇ​തി​ലൂ​ടെ പ്ര​തി​മാ​സ വൈ​ദ്യു​തി ബി​ല്ലി​ൽ 10000 രൂ​പ​യോ​ളം കു​റ​വു​ണ്ടാ​കും. കൂ​ടാ​തെ ടെ​റ​സ്‌​സി​ൽ നി​ര​ത്തി​യ ഷീ​റ്റ് ക​ടു​ത്ത ചൂ​ടി​ൽ നി​ന്നും സം​ര​ക്ഷ​ണ​വും ന​ൽ​കും. മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 100 ശ​ത​മാ​നം ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ മാ​ർ​ക്ക് നേ​ടി​യ ജ​യി​ലി​ന് ഉൗ​ർ​ജോ​ൽ​പാ​ദ​ന രം​ഗ​ത്തും നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.