ചി​ന​ക്ക​ത്തൂ​ർ പൂ​രം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തോ​ടെ
Wednesday, February 24, 2021 12:19 AM IST
ഒ​റ്റ​പ്പാ​ലം: ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ചി​ന​ക്ക​ത്തൂ​ർ പൂ​രം ആ​ഘോ​ഷി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
ച​ട​ങ്ങു​ക​ളെ​ല്ലാം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ന​ട​പ്പാ​ക്ക​ണം. പൂ​ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ബ് ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.
ദേ​വ​സ്വ​വും പൂ​രം കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും ചേ​ർ​ന്നു സ​മ​ർ​പ്പി​ച്ച പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഫെ​ബ്രു​വ​രി 27ന് ​പൂ​രം ന​ട​ത്തു​ന്ന​ത്. ച​ട​ങ്ങു​ക​ൾ പ്ര​കാ​രം ഓ​രോ ദേ​ശ​ത്തി​നും ഓ​രോ ആ​ന​ക​ൾ വീ​തം ഏ​ഴ് ആ​ന​ക​ൾ മാ​ത്ര​മാ​ണ് പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തു​ക. അ​ര​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് കൂ​ട്ടി എ​ഴു​ന്ന​ള്ളി​പ്പ് സ​മ​യം. എ​ന്നാ​ൽ 16 കു​തി​ര കോ​ല​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ലെ​ത്താം. എ​ന്നാ​ൽ പ്ര​സി​ദ്ധ​മാ​യ കു​തി​ര​ക​ളി ഇ​ത്ത​വ​ണ ഇ​ല്ല. പ​ക​രം തൊ​ഴു​തു മ​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണ് നി​യ​ന്ത്ര​ണം. തേ​ര് ത​ട്ടിന്മേൽ കൂ​ത്ത് എ​ന്നി​വ​യും ക്ഷേ​ത്ര​മു​റ്റ​ത്ത് എ​ത്തി തൊ​ഴു​തു​മ​ട​ങ്ങും. ഇ​ത്ത​ര​ത്തി​ൽ പു​ല​ർ​ച്ചെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു.
ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രും. പി.​ഉ​ണ്ണി എം​എ​ൽ​എ, താ​സി​ൽ​ദാ​ർ എം.​എ​സ് ബി​ജു​കു​മാ​ർ, ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി, പി.​സി ഹ​രി​ദാ​സ്, ഭൂ​രേ​ഖ താ​സി​ൽ​ദാ​ർ അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
കൂ​ടാ​തെ പ്ര​ത്യേ​ക വേ​ല ക​മ്മി​റ്റി​ക​ൾ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ഇ​ത്ത​വ​ണ അ​നു​മ​തി​യി​ല്ല. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് 20 നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​ര​ത്തി​ന് എ​ത്ത​രു​ത്. അ​ണു​നാ​ശി​നി സ​ജ്ജ​മാ​ക്ക​ണം. 65 വ​യ​സിന് മു​ക​ളി​ലു​ള്ള​വ​ർ പൂ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​രു​ത്. വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.