അ​ട്ട​പ്പ​ാടി​യി​ൽ പ്ര​ത്യേ​ക സാ​ക്ഷ​ര​ത പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യി
Wednesday, February 24, 2021 12:22 AM IST
അ​ഗ​ളി: കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​ത്യേ​ക സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ സാ​ക്ഷ​ര​താ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യി. അ​ഗ​ളി, പു​തൂ​ർ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 171 ഉൗ​രു​ക​ളി​ലാ​യി 2297 പ​ഠി​താ​ക്ക​ൾ പ​രീ​ക്ഷ എ​ഴു​തി. കൂ​ടു​ത​ൽ പ​ഠി​താ​ക്ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത് പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ്.
47 ഉൗ​രു​ക​ളി​ലാ​യി 986 പേ​രാ​ണ് പു​തൂ​രി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 269 പേ​ർ പു​രു​ഷ​ൻ​മാ​രും 717 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 235 പു​രു​ഷ​ൻ​മാ​രും 612 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 847 പേ​ർ അ​ഗ​ളി​യി​ലും 149 പു​രു​ഷ​ൻ​മാ​രും 315 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 464 പേ​ർ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലും പ​രീ​ക്ഷ എ​ഴു​തി. ധാ​ന്യം ഉൗ​രി​ലെ 90 വ​യ​സ്‌​സു​ള്ള കാ​ളി​യ​മ്മ​യാ​ണ് പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്. 22 വ​യ​സ്‌​സു​ള്ള ചേ​ര​മാ​ൻ ക​ണ്ടി​യൂ​രി​ലെ ചി​ത്ര പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വു​മാ​ണ്.
ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ സ്ഥ​ല​ത്ത് വെ​ച്ച് പ​രീ​ക്ഷ എ​ഴു​തി.പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ല​ച്ചി​വ​ഴി ഉൗ​രി​ൽ പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ കു​മാ​ർ മു​തി​ർ​ന്ന പ​ഠി​താ​വ് ര​ങ്കി​ക്ക് ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ മേ​ലെ അ​ഗ​ളി ഉൗ​രി​ൽ മു​തി​ർ​ന്ന പ​ഠി​താ​വ് ന​ഞ്ച​മ്മ​ക്ക് ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​യ​ലൂ​ർ ഉൗ​രി​ൽ മു​തി​ർ​ന്ന പ​ഠി​താ​വ് പാ​ർ​വ്വ​തി​ക്ക് ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി. പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.