കൊ​ല്ല​ങ്കോ​ട് ഫ​യ​ർ യൂ​ണി​റ്റ് ഉദ്ഘാടനം ഇ​ന്ന്
Friday, February 26, 2021 12:23 AM IST
കൊ​ല്ല​ങ്കോ​ട് : മു​പ്പ​തു വ​ർ​ഷ​ത്തെ കൊ​ല്ല​ങ്കോ​ട് നി​വാ​സി​ക​ളു​ടെ ജ​ന​കീ​യാ​വ​ശ്യ​ത്തി​നു ഇ​ന്നു സാ​ക്ഷാ​ത്കാ​ര​മാ​വു​ന്നു. കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റ് ഇ​ന്ന് വൈ​കു​ന്നേ​രം 4ന് ​മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ കെ.​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള ഫ​യ​ർ അ​ൻ​ഡ് റ​സ്ക്യു സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ ഡോ.​ബി.​സി​ന്ധ്യ ഐ​പി​എ​സ് സ്വാ​ഗ​തംപ​റ​യും. വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധ്യ​ക്ഷ​രാ​യ സി.​ലീ​ലാ​മ​ണി, കെ.​സ​ത്യ​പാ​ൽ, കെ.​ബേ​ബി സു​ധ, കെ.​എ​സ്.​സ​ക്കി​ർ, കെ.​മ​ണി​ക​ണ്ഠ​ൻ, സാ​യ് മ​ധു, സു​ധീ​റാ ഇ​സ്മ​യി​ൽ, വി.​പ്രേ​മ, പ്ര​ബി​ത ജ​യ​ൻ, പ്രി​ൻ​സ് ജോ​സ് പ​ങ്കെ​ടു​ക്കും. ര​ണ്ടു ഫ​യ​ർ എ​ൻ​ജി​ൽ വാ​ഹ​ന​ങ്ങ​ൾ പ​ന്ത്ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ത്തോ​ടാ​ണ് ഫ​യ​ർ യു​ണി​റ്റ് തു​ട​ക്ക​മി​ടു​ന്ന​ത്.