സു​പ്രി​യ നെ​ൽ​വി​ത്ത് കൃഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, February 27, 2021 11:49 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത സു​പ്രി​യ എ​ന്ന പു​തി​യ നെ​ൽ​വി​ത്തി​നം തെ​ന്നി​ലാ​പു​ര​ത്ത് വി​ള​വെ​ടു​ത്തു. ആ​ദ്യ കൃ​ഷി​യി​ൽ ത​ന്നെ മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു മ​റ്റു വി​ത്തി​ന​ങ്ങ​ളു​ടെ വി​ള​വി​നെ​ക്കാ​ൾ 20 ശ​ത​മാ​നം വി​ള​വ് കൂ​ടു​ത​ലു​ണ്ടാ​യെ​ന്ന് ക​ര​പ്പാ​ട​ത്ത് ഒ​രേ​ക്ക​റി​ൽ സു​പ്രി​യ വി​ത്തി​നം കൃ​ഷി​യി​റ​ക്കി​യ ബാ​ല​കൃ​ഷ്ണ​നും വി​ള​വ​ർ​ധ​ന സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ക​ര​പ്പാ​ട​ങ്ങ​ൾ​ക്കും ജ​ല​ക്ഷാ​മ​മു​ള​ള പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കൃ​ഷി​യി​റ​ക്കാ​ൻ ഏ​റെ അ​നു​യോ​ജ്യ​മാ​യ വി​ത്തി​ന​മാ​ണ് ഇ​ത്. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ മി​ത​മാ​യ​രീ​തി​യി​ൽ വെ​ള​ളം ന​ൽ​കി​യാ​ൽ മ​തി. 140 ദി​വ​സ​ത്തെ മൂ​പ്പു​ള​ള വെ​ള​ള നെ​ൽ​വി​ത്തി​ന​മാ​ണി​ത്. നെ​ൽ​മ​ണി​ക​ൾ ഉ​രു​ണ്ട​തു​മാ​ണ്. 140 സെ​ന്‍റീ​മീ​റ്റ​റോ​ളം ഉ​യ​രം നെ​ൽ​ച്ചെ​ടി​ക​ൾ​ക്കു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും ച​രി​ഞ്ഞു വീ​ണി​ല്ല. പെ​ട്ടെ​ന്ന് ഉ​യ​രം വ​രു​ന്ന​തി​നാ​ൽ ക​ള​ശ​ല്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ബം​ഗാ​ളി​ക​ളാ​ണ് ന​ടീ​ൽ ന​ട​ത്തി​യ​ത്. ന​ല്ല അ​ക​ല​ത്തി​ൽ ഓ​രോ ഞാ​റ്റു നു​രി​ക​ളി​ലാ​യി​രു​ന്നു ന​ടീ​ൽ. ന​ല്ല​ചി​ന​പ്പു​ള​ള വി​ത്തി​ന​മാ​യ​തി​നാ​ൽ ഒ​രു നെ​ൽ​ച്ചെ​ടി​യി​ൽ 40 ഓ​ളം ക​തി​രു​ക​ളു​ണ്ടാ​യി​രു​ന്നു. മ​ഴ നി​ല​ച്ച​തി​ന് ശേ​ഷം ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ മോ​ട്ടാ​ർ പ​ന്പ് ചെ​യ്ത് വെ​ള​ളം ന​ന​ച്ചു കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. സാ​ധാ​ര​ണ വി​ത്തു​ക​ളെ ബാ​ധി​ക്കു​ന്ന ഓ​ല​ക​രി​ച്ചി​ൽ, മു​ഞ്ഞ, മ​ഞ്ഞ​ളി​പ്പ്, ത​ണ്ടു​തു​ര​പ്പ​ൻ പോ​ലു​ള​ള രോ​ഗ​ങ്ങ​ളും സു​പ്രി​യ​യെ ബാ​ധി​ച്ചി​ല്ല. അ​തി​നാ​ൽ അ​മി​ത രാ​സ​വ​ള​കീ​ട​നാ​ശി​നി പ്ര​യോ​ഗ​വും വേ​ണ്ടി​വ​ന്നി​ല്ലാ​യെ​ന്ന് മ​ഞ്ഞ​പ്ര​യി​ൽ പ​രീ​ക്ഷ​ണ കൃ​ഷി​യി​റ​ക്കി​യ ജോ​ണി​മാ​ത്യു പ​റ​ഞ്ഞു.

ക​തി​രു​ക​ൾ​ക്ക് നീ​ള​വും നെന്മണി​ക​ളു​ടെ എ​ണ്ണ​വും മ​റ്റ് വി​ത്തി​ന​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. പാ​ല​ക്കാ​ട​ൻ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ വി​ത്തി​ന​മാ​ണ്. നീ​ള​മു​ള​ള വൈ​ക്കോ​ലാ​യ​തി​നാ​ൽ അ​തി​നും ന​ല്ല വി​ല ല​ഭി​ക്കും. സു​പ്രി​യ വി​ത്താ​വ​ശ്യ​പ്പെ​ട്ട് ധാ​രാ​ളം ക​ർ​ഷ​ക​രും ഇ​തി​ന​കം കൊ​യ്ത്ത് ന​ട​ക്കു​ന്ന പാ​ട​ത്ത് എ​ത്തു​ന്നു​ണ്ട്.