സൈ​ല​ന്‍റ് വാ​ലി, ഭ​വാ​നി വ​നമേ​ഖ​ല​ക​ളി​ൽ ബ്ര​ഷ് വു​ഡ് ചെ​ക്ക്ഡാം ​നി​ർ​മാ​ണ​ം തു​ട​ങ്ങി
Monday, March 8, 2021 12:32 AM IST
അ​ഗ​ളി: സൈ​ല​ന്‍റ് വാ​ലി, ഭ​വാ​നി വ​ന​മേ​ഖ​ല​ക​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ര​ഷ് വു​ഡ് ചെ​ക്ക്ഡാ​മു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ തു​ട​ങ്ങി.

രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യെ മ​റി​ക​ട​ക്കു​ക വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് യ​ഥേ​ഷ്ടം കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക, മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക തു​ട​ങ്ങി പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ വി​വി​ധ ല​ക്ഷ്യ​ങ്ങ​ളെ മു​ൻ നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി.

നീ​ർ​ച്ചാ​ലു​ക​ൾ​ക്ക് കു​റു​കെ ത​ളി​ർ​ക്കു​ന്ന ഇ​നം മ​ര​ക്കു​റ്റി​ക​ൾ ഉ​റ​പ്പി​ച്ചു അ​വ​യ്ക്കി​ട​യി​ലൂ​ടെ മ​ര​ക്ക​ന്പു​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പും മ​റ്റു ജൈ​വ വ​സ്തു​ക്ക​ളും മ​ണ്ണും നി​റ​ച്ച് ബ​ല​പ്പെ​ടു​ത്തി​യാ​ണ് ബ്ര​ഷ് വു​ഡ് ചെ​ക്ക് ഡാ​മു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​ത്.

കു​റ്റി​ക്കാ​ലു​ക​ൾ ത​ളി​ർ​ക്കു​ന്ന​തോ​ടെ ത​ട​യി​ണ ബ​ല​പ്പെ​ടു​ക​യും​ഒ​ഴു​കി​യെ​ത്തു​ന്ന ജ​ലം ത​ട​യ​ണ​ക​ളി​ൽ ത​ട്ടി ജ​ല​ശ​യം രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും.​വ​ന്യ മൃ​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള മു​ഴു​വ​ൻ

ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ജ​ല​ശ​യം അ​നു​ഗ്ര​ഹ​മാ​കും. മ​ഴ​ക്കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ണ്ണൊ​ലി​പ്പി​നെ ത​ട​യു​വാ​നും ഇ​ത്ത​രം ത​ട​യ​ണ​ക​ൾ​ക്ക് സാ​ധ്യ​മാ​കും.

വ​ന​ദി​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ത​ട​യ​ണ നി​ർ​മ്മാ​ണം വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നൂ​റ് ത​ട​യ​ണ​ക​ൾ നി​ർ​മ്മി​ക്കു​വാ​നാ​ണ് വ​നം​വ​കു​പ്പ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.

അ​ട്ട​പ്പാ​ടി​യി​ൽ സൈ​ല​ന്‍റ് വാ​ലി, ഭ​വാ​നി റേ​ഞ്ചു​ക​ളി​ലാ​യി ഇ​രു​പ​ത് ത​ട​യ​ണ​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

അ​ട്ട​പ്പാ​ടി​യി​ലെ ബ്ര​ഷ് വു​ഡ് ചെ​ക്ക് ഡാം ​നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ന​രേ​ന്ദ്ര​നാ​ഥ് വെ​ള്ളൂ​രി നി​ർ​വ​ഹി​ച്ചു. സൈ​ല​ന്‍റ് വാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജ​യ​ഘോ​ഷ്, ഭ​വാ​നി ഭ​വാ​നി റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ശാ​ല​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.

സൈ​ല​ന്‍റ് വാ​ലി, ഭ​വാ​നി റേ​ഞ്ചു​ക​ളി​ലാ​യി ഇ​ന്ന​ലെ വ​രെ എ​ട്ട് ത​ട​യ​ണ​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. നീ​ലി​ക്ക​ൽ, പാ​ന്താം​തോ​ട്, തു​ടു​ക്കി, ത​ത്തെ​ങ്ങ​ലം, കീ​രി​പ്പാ​റ , ഉ​പ്പു​ക്കു​ളം, കൂ​ച്ചി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ്ര​ഷ് വു​ഡ് ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മ്മാ​ണം ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​

ക​രു​വാ​ര​യി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്ക് നീ​രാ​ടാ​ൻ ത​ക്ക വി​ധം കു​ള​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട് . വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ വാ​ച്ച​ർ​മാ​ർ ഇ​ഡി​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​രു​പ​ത് ഫ്ര​ഷ് ഫു​ഡ് ചെ​ക്ക് ഡാ​മു​ക​ളു​ടെ യും ​നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജ​യ​ഘോ​ഷ്, ആ​ശാ​ല​ത എ​ന്നി​വ​ർ അ​റി​യി​ച്ചു.