കൂ​ടു​ത​ൽ കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളുമായി തമിഴ്നാട് ; ഇ​- പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി
Friday, April 9, 2021 12:39 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ വ​രു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ഉ​ത്സ​വ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്കു​ണ്ട്. സി​നി​മാ തീ​യ​റ്റ​റു​ക​ളി​ൽ പ​കു​തി സീ​റ്റി​ൽ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു.
മാ​ളു​ക​ളി​ലെ തീ​യ​റ്റ​റു​ക​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്. ക്ല​ബു​ക​ൾ, പാ​ർ​ക്കു​ക​ൾ, മ്യൂ​സി​യം, മ​റ്റു പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം അ​ൻ​പ​തു ശ​ത​മാ​നം ആ​ളു​ക​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.
ഇ​ൻ​ഡോ​ർ വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന എ​ല്ലാ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ​ക്കു പ​ര​മാ​വ​ധി പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന​ത് ഇ​രു​ന്നൂ​റു പേ​രെ ആ​യി​രി​ക്കും.
വി​വാ​ഹ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​വു​ന്ന​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം നൂ​റാ​യും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലേ​ത് അ​ൻ​പ​ത് ആ​യും നി​ശ്ച​യി​ച്ചു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ൾ ഇ​ല്ലാ​തെ സം​ഘ​ടി​പ്പി​ക്കാം.
ജി​ല്ല​ക​ൾ​ക്കു​ള്ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ സീ​റ്റി​ൽ മാ​ത്ര​മേ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു. ചെ​ന്നൈ ന​ഗ​ര​ത്തി​ലും ഇ​തു ബാ​ധ​ക​മാ​ണ്. ടാ​ക്സി​ക​ളി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ മൂ​ന്നു പേ​ർ മാ​ത്രം. ഓ​ട്ടോ റി​ക്ഷ​ക​ളി​ൽ ഡ്രൈ​വ​റെ​ക്കൂ​ടാ​തെ ര​ണ്ടു പേ​ർ​ക്കാ​ണ് അ​നു​മ​തി​യു​ള്ള​ത്.