ക​പ്പ സം​ഭ​ര​ണം ന​ട​ന്നി​ല്ല;​ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Saturday, April 10, 2021 12:30 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​പ്പ​സം​ഭ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ബ​ളി​പ്പി​ച്ച​താ​യി ക​പ്പ ക​ർ​ഷ​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി ഇ​ല്ലാ​താ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും മ​ര​ച്ചീ​നി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു.
ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി ക്കു​മെ
ന്നും ​ക​പ്പ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.​ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നാ​യി കൃ​ഷി വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 12 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ക​പ്പ സം​ഭ​വി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ ഉ​ത്ത​ര​വി​റ​ക്കി ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ​യാ​യും ക​പ്പ സം​ഭ​രി​ക്കാ​ൻ വ​കു​പ്പി​ന് കീ​ഴി​ലെ ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ക​പ്പ സം​ഭ​രി ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണ മാ​യി സ​മി​തി ആ​രോ​പി​ക്കു​ന്ന​ത്.​അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഹോ​ർ​ട്ടി​കോ​ർ​പ്പ് ക​പ്പ സം​ഭ​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ടു​ള്ള ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് സ​ത്യാ​ഗ്ര​ഹ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ര​ച്ചീ​നി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു. നി​ല​വി​ൽ ഒ​രു കി​ലോ ക​പ്പ​യ്ക്ക് ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത് നാ​ലു രൂ​പ മു​ത​ൽ 7 രൂ​പ വ​രെ​യാ​ണ്. ഇ​ത് പൊ​തു​വി​പ​ണി​യി​ൽ നി​ന്നും വാ​ങ്ങു​ന്പോ​ൾ 20 രൂ​പ​യി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ക​യും വേ​ണം. ശ്രീ​കൃ​ഷ്ണ​പു​രം മേ​ഖ​ല​യി​ൽ 100 ഹെ​ക്ട​റി​ല​ധി​കം ക​പ്പ കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്. ക​ന്പോ​ള​ത്തി​ൽ ഇ​ട​നി​ല​ക്കാ​രു​ടെ ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഈ ​മേ​ഖ​ല​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് മ​ര​ച്ചീ​നി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ക്കു​ന്നു. മ​ര​ച്ചീ​നി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ വി.​എം.​ഗോ​പാ​ല കൃ​ഷ്ണ​ൻ,സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​പി ജ​യ​പ്ര​കാ​ശ്, ഐ.​എ​ൻ.​ടി.​യു സി ​ജി​ല്ലാ സെ​ക്ര​ട്ട​റി വി ​എ​ൻ കൃ​ഷ്ണ​ൻ,കി​സാ​ൻ സ​ഭ ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി യു.​അ​ച്യു​ത​ൻ, ക​പ്പ ക​ർ​ഷ​ക​ൻ വി.​വി​നോ​ജ്,കെ ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.