ത്രി​ത്വ​മ​ല ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം തുടങ്ങി
Saturday, April 10, 2021 12:32 AM IST
ക​ൽ​ക്ക​ണ്ടി: അ​ട്ട​പ്പാ​ടി കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ത്രി​ത്വ​മ​ല ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷം പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ തി​രി​തെ​ളി​ച്ച് ഉ​ഘാ​ട​നം ചെ​യ്തു.
ഇ​ന്ന​ലെ രാ​വി​ലെ 7:15 ന് ​ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ പി​താ​വി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ബി ത​ര​ണി​യി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ മാ​ത്യു തു​രു​ത്തു​മാ​ലി​ൽ,ഷാ​ജി പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ജ​നം സ്വീ​ക​രി​ച്ചു .
തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​രു​നാ​ളി​ന് കൊ​ടി ഉ​യ​ർ​ത്തി.​ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ജോ​ബി ത​ര​ണി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു .വി​ശു​ദ്ധ ബ​ലി​ക്ക് മു​ൻ​പ് ജൂ​ബി​ലി തി​രി​തെ​ളി​ച്ച് ബിഷപ് ജൂ​ബി​ലി ഉ​ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കി.​
വി​ശു​ദ്ധ ഇ​ട​വ​കാം​ഗം ഫാ​ദ​ർ ഗി​ൽ​ബ​ർ​ട്ട് എ​ട്ടൊ​ന്നി​ൽ ,വി​കാ​രി ജോ​ബി ത​ര​ണി​യി​ൽ എ​ന്നി​വ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു .ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കു​ടും​ബ​ങ്ങ​ളി​ൽ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തി​രി വെ​ഞ്ച​രി​ച്ച് ബിഷപ് ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​കി.​ഇ​ട​വ​കാം​ഗം റെ​ജി പ​ന​ന്താ​നം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.