ചരക്കുവാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു
Saturday, April 10, 2021 1:36 AM IST
ചി​റ്റൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു. ചെ​ന്താ​മ​ര ന​ഗ​ർ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ക​ൻ കാ​ജാ ഹു​സൈ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ധാ​രാ​പു​രം ക​ള്ളി​പാ​ള​യ​ത്ത് വ​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ന​ട​ന്ന​ത്. സാ​ര​മാ​യ പ​രി​ക്കേ​റ്റ കാ​ജാ​ഹു​സൈ​നു സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​ക​ത്സ​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്ക് ആം​ബു

ല​ൻ​സി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ​റും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ക്കാ​ർ​ക്കു വി​ട്ടു ന​ൽ​കും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും നേ​ന്ത്ര​ക്കാ​യ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ടെ​ന്പോ​യും ഈ​റോ​ഡി​ലേ​ക്ക് തേ​ങ്ങ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ഐ​ഷ​റു​മാ​ണ് നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം ന​ശി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഭാ​ര്യ: റ​ഹ് മ​ത്ത്. മ​ക്ക​ൾ: യൂ​സ​ഫ്, സെ​യ്ത്ത്, ഇ​ബ്രാ​ഹിം.