ഏ​ഴ് വ​യ​സു​കാ​ര​നെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, April 10, 2021 1:37 AM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ അ​ത്തി​പ്പൊ​റ്റ വാ​യ​ന​ശാ​ല​ക്ക് സ​മീ​പം വെ​ൽ​ഡി​ങ്ങ് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന അ​മ​ൽ​രാ​ജി​ന്‍റെ മ​ക​ൻ റോ​ഷ​നെ​യാ​ണ് (ഏഴ്) ത​രൂ​ർ വി​ല്ലേ​ജാ​ഫീ​സി​ന് സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്. വ്യാഴം വൈ​കുന്നേരം മൂന്നുമു​ത​ൽ കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോടെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ. അ​മ്മ: സു​നി​ത