ഹോം ​ഡെ​ലി​വ​റി​യാ​യി മാ​ന്പ​ഴ​മെ​ത്തു​ന്ന പ​ദ്ധ​തി​യു​മാ​യി കൃ​ഷി​വ​കു​പ്പ്
Sunday, April 11, 2021 12:47 AM IST
നെന്മാറ : മു​ത​ല​മ​ട​യി​ലെ ചെ​റു​കി​ട മാ​ങ്ങാ ക​ർ​ഷ​ക​രി​ൽ നി​ന്നും മാ​ന്പ​ഴം ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി കൃ​ഷി​വ​കു​പ്പ് രം​ഗ​ത്ത്. നെന്മാറ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ നെ·ാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന​ക​ത്താ​ണ് ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ലാ കൃ​ഷി വ​കു​പ്പും നെന്മാറ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കാ​ര്യാ​ല​യ​വും. സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന്. മു​ത​ല​മ​ട​യി​ലെ വ്യ​ത്യ​സ്ത മാ​ന്പ​ഴ രു​ചി​ക​ൾ ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ൾ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കു​ക എ​ന്ന​തു കൂ​ടി ഇ​തി​ന്‍റെ ല​ക്ഷ്യ​മാ​ണ്. അ​ൽ​ഫോ​ണ്‍​സ, ബം​ഗ​നാ​പ്പി​ള്ളി, സി​ന്ധൂ​രം, ന​ട​ശാ​ല, ഹി​മാ​പ​സ​ന്ത്, പി​യൂ​ർ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളും . നാ​ട​ൻ മാ​ങ്ങ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.